city-gold-ad-for-blogger
Aster MIMS 10/10/2023

മാലിന്യ സംസ്‌കരണത്തിന് മറ്റു വഴികള്‍ തേടും: ബീഫാത്വിമ ഇബ്രാഹിം

കാസര്‍കോട്: (www.kasargodvartha.com 25/11/2015) നഗരസഭയില്‍ മാലിന്യ സംസ്‌കരണത്തിന് മറ്റു വഴികള്‍ തേടുമെന്ന് ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ മാലിന്യ സംസ്‌കരണത്തിനായി കൊല്ലമ്പാറയിലെ സ്ഥലം മധൂര്‍ പഞ്ചായത്ത്് പരിധിയിലാണ് കിടക്കുന്നത്. അതിനാല്‍ പഞ്ചായത്തിന്റെ അനുമതിയോടെ മാത്രമേ സംസ്‌കരണ പ്ലാന്റ് കൊണ്ടുവരാനാവുകയുള്ളൂവെന്നാണ് ബീഫാത്വിമ പറയുന്നത്.

പ്ലാന്റിനായ് സര്‍ക്കാര്‍ അനുവദിച്ചാലും കൊണ്ടുപോകാന്‍ വിടില്ലെന്ന വാശിയിലാണ് പരിസരവാസികള്‍. ആയതിനാല്‍ വര്‍ഷങ്ങളായി മാലിന്യ വിഷയത്തില്‍ നഗരസഭ പ്രതിസന്ധിയെ നേരിടുകയാണെന്ന്് വൈസ് പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനത്തിനായി വീടുവീടാന്തരം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രി തലത്തില്‍ ജനപ്രതിനിധികളും നാട്ടുകാരുമായി ചര്‍ച്ച നടത്തി പരിഹാരം തേടാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്ന്് ബീഫാത്തിമ വ്യക്തമാക്കി.

കുടിവെള്ള പ്രശനം പരിഹരിക്കാന്‍ വാര്‍ഡുകളിലെ ജല സ്രോതസുകള്‍ കണ്ടെത്തി പത്തും ഇരുപതും കുടുംബങ്ങള്‍ക്ക് ജലമെത്തിക്കാനുള്ള പദ്ധതി ഒരുക്കുമെന്നും ഇതിനായി അടുത്ത ബജറ്റില്‍ തുക കണ്ടെത്തുമെന്നും ബീഫാത്വിമ പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിന് മറ്റു വഴികള്‍ തേടും: ബീഫാത്വിമ ഇബ്രാഹിം

Keywords: Kasaragod, Kerala, Cleaning, waste, Municipality to find another project for waste management: Beefathima Ibrahim.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL