ബന്തിയോട് ദേശീയപാതയില്‍ റോഡിന് കുറുകെ ലോറി മറിഞ്ഞു; ഗതാഗതം സ്തംഭിച്ചു
Nov 30, 2015, 16:29 IST
ബന്തിയോട്: (www.kasargodvartha.com 30/11/2015) ബന്തിയോട് ദേശീയ പാതയില്‍ ചരക്ക് ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. മംഗളൂരു ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പെയിന്റുമായി പോവുകയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറിയാണ് ബന്തിയോട് ചെറിയ പാലത്തിന് സമീപത്തെ കൈവരി തകര്‍ത്ത് മറിഞ്ഞത്.
ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ക്രെയിനും മറ്റു കൊണ്ടുവന്ന് ലോറി നീക്കാനുള്ള ശ്രമം നടത്തി വരികയാണ്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് ഗതാഗത തടസം നീക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിവരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. നാല് മണിയായിട്ടും ഗതാഗത തടസം നീക്കാന്‍ സാധിച്ചിട്ടില്ല.
അപകടത്തെ തുടര്‍ന്ന് റോഡിന്റെ ഇരുഭാഗങ്ങളിലും നൂറു കണക്കിന് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ ക്രെയിന്‍ അപകട സ്ഥലത്തേക്ക് കൊണ്ടുവരാനും ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Keywords : Bandiyod, Accident, Lorry, Kasaragod, Kerala, Bridge.