city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സിയിലെ പൂജാവിവാദം: സദാചാര പോലീസ് ചമഞ്ഞ് ജീവനക്കാരെ മര്‍ദിക്കുന്ന വീഡിയോ പുറത്ത്

കാസര്‍കോട്: (www.kasargodvartha.com 29/11/2015) കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പ്രേതപൂജ നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടര്‍ച്ചയായി കെ എസ് ആര്‍ ടി സി യിലെ മൂന്നു ജീവനക്കാരെ ബദിയഡുക്കയില്‍ വെച്ച് സദാചാര പോലീസ് ചമഞ്ഞ് ചിലര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മൂന്ന് കെ എസ് ആര്‍ ടി സി ജീവനക്കാരെ സദാചാര പോലീസ് ചമഞ്ഞ് ചിലര്‍ മര്‍ദിച്ചത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയില്‍ ബദിയഡുക്ക പോലീസ് മദ്യപിച്ച് ബഹളം വെച്ചതിന് കെ എസ് ആര്‍ ടിസി ജീവനക്കാരായ മൂന്നു പേര്‍ക്കെതിരെ പെറ്റി കേസ് എടുത്തിരുന്നു. ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ സല്‍ക്കാരത്തിന് വിളിച്ച് ജീവനക്കാര്‍ക്ക് മദ്യം നല്‍കി മയക്കിയ ശേഷം ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഇവരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ജീവനക്കാരെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. കെ എസ് ആര്‍ ടി സി യില്‍ നടന്ന പ്രേതപൂജ വിവാദം പുറത്തു വരുന്നതിന് പ്രധാന കാരണവും ബദിയഡുക്കയില്‍ നടന്ന ഈ വിഷയമാണെന്നാണ് ചൂണ്ടിക്കാണിക്കെപ്പടുന്നത്.

ഈ സംഭവത്തിന് ശേഷം മര്‍ദിച്ച സംഘത്തില്‍പെട്ട ഒരു സ്ത്രീ ബദിയഡുക്ക പോലീസ് സ്‌റ്റേഷനിലും കെ എസ് ആര്‍ ടി സി ജില്ലാ ഓഫീസിലും ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം ഇവരുടെ പരാതിയില്‍ ഭയന്ന് ഒരു ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പിന്നീട് ഈ പരാതി സ്ത്രീ പിന്‍വലിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പോലീസിന് സംശയം തോന്നിയെങ്കിലും കേസ് പിന്‍വലിച്ചതിനാല്‍ അന്വേഷണം നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കെ എസ് ആര്‍ ടി സിയിലെ പൂജാവിവാദം: സദാചാര പോലീസ് ചമഞ്ഞ് ജീവനക്കാരെ മര്‍ദിക്കുന്ന വീഡിയോ പുറത്ത്
കെ എസ് ആര്‍ ടി സിയിലെ പൂജാവിവാദം: സദാചാര പോലീസ് ചമഞ്ഞ് ജീവനക്കാരെ മര്‍ദിക്കുന്ന വീഡിയോ പുറത്ത്
കെ എസ് ആര്‍ ടി സിയിലെ പൂജാവിവാദം: സദാചാര പോലീസ് ചമഞ്ഞ് ജീവനക്കാരെ മര്‍ദിക്കുന്ന വീഡിയോ പുറത്ത്

Keywords:  Kasaragod, Kerala, Assault, Attack, KSRTC Pooja controversy: video out.

KSRTC Pooja controversy
കെ എസ് ആര്‍ ടി സിയിലെ പൂജാവിവാദം: സദാചാര പോലീസ് ചമഞ്ഞ് ജീവനക്കാരെ മര്‍ദിക്കുന്ന വീഡിയോ പുറത്ത്Like: KasaragodVartha Updates
Posted by KasaragodVartha Updates on Sunday, November 29, 2015

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL