Join Whatsapp Group. Join now!
Aster MIMS 10/10/2023

ബദിയടുക്കയില്‍ നിര്‍മാണത്തിലിരുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബദിയടുക്കയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരPanchayath, kasaragod, Kerala,
ബദിയടുക്ക: (www.kasargodvartha.com 25.11.2015) ബദിയടുക്കയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ബദിയടുക്ക മീത്തലെ ബസാര്‍ ബോള്‍കട്ട പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയാണ് പൂര്‍ണമായും നിലംപൊത്തിയത്.

ഇരുമ്പ് പൈപ്പുകൊണ്ട് മേല്‍ക്കൂര ഉണ്ടാക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. അഞ്ചു തൊഴിലാളികളായിരുന്നു ഈ സമയം ജോലി ചെയ്തുകൊണ്ടിരുന്നത്. നിര്‍മ്മാണത്തിലെ ക്രമക്കേടാണ് മേല്‍ക്കൂര തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് ആക്ഷേപം. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.


Inter stadium roof destroyed in Badiadka, Panchayath, kasaragod, Kerala.



Post a Comment