city-gold-ad-for-blogger
Aster MIMS 10/10/2023

രശ്മിയുടെ ഫേസ് ബുക്ക് സുഹൃത്തുക്കളില്‍ കാസര്‍കോട്ടെ പ്രമുഖരും; ലൈക്കും കമന്റുമടിച്ചവര്‍ വെട്ടിലായി

കാസര്‍കോട്: (www.kasargodvartha.com 23/11/2015) ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ പ്രമുഖമോഡല്‍ രശ്മിനായരുടെ സുഹൃത്തുക്കളില്‍ കാസര്‍കോട്ടെ പ്രമുഖരും. സി പി എം ചിഹ്നത്തോടെയുള്ള രശ്മി രാധാരാമചന്ദ്രന്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിലാണ് കാസര്‍കോട്ടെ പ്രമുഖര്‍ അടക്കമുള്ളവര്‍ സുഹൃത്തുക്കളായിട്ടുള്ളത്. രശ്മിയുടെ പേരിലുള്ള ഫേസ്ബുക്ക് വെരിവൈ ചെയ്ത ഒഫിഷ്യല്‍ പേജ് നേരത്തെ ഫേസ്ബുക്ക് ബ്ലോക് ചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്നായുള്ള രശ്മിയുടെ ആയിരക്കണക്കിന് ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ നല്ലൊരുശതമാനവും സി പി എമ്മിന്റെയു ഡി വൈ എഫ് ഐയുടെയും പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമാണ്.

ഇതിനുപുറമെ കോണ്‍ഗ്രസിന്റെയും സംഘപരിവാറിന്റെയും പ്രവര്‍ത്തകരും രശ്മിയുടെ സുഹൃത്തുക്കളാണ്. ചുംബനസമരത്തിന്റെ പേരില്‍ ലക്ഷ്മിയെ ഏറ്റവും കൂടുതല്‍ കടന്നാക്രമിച്ചത് സംഘപരിവാര്‍ സംഘടനകളാണ്. എന്നാല്‍ ഇവരില്‍പ്പട്ടവര്‍ തന്നെ രശ്മിയുടെ സുഹൃത്തായെന്ന് മാത്രമല്ല പെണ്‍വാണിഭത്തിനായി രശ്മിക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തവരില്‍ ഒരാള്‍സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്ന നടുക്കുന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്.

രശ്മിക്ക് അഭിവാദ്യം ചെയ്തുകൊണ്ടും എതിര്‍പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ടും ലൈക്കും കമന്റുമടിച്ച സഖാക്കള്‍ മാറിയ സാഹചര്യത്തില്‍ വെട്ടിലായിരിക്കുകയാണ്. ലാല്‍സലാം സഖാവെ എന്നാണ് രശ്മിയെ ഫേസ്ബുക്കില്‍ ഒരു നേതാവ് അഭിസംബോധന ചെയ്യുന്നത്.രശ്മിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് സി പി എംഡി വൈ എഫ് ഐ നേതൃത്വങ്ങള്‍ പറയുന്നത്. എന്നാല്‍ ഡി വൈ എഫ് ഐ നടത്തിയ ചില സമരങ്ങളില്‍ പശുപാലനും രാഹുലും പങ്കെടുത്തതിന്റെ ഫോട്ടോകള്‍ രശ്മി അപ്ലോഡ് ചെയ്ത കൂട്ടത്തിലുണ്ട്. 

രശ്മിയുടെ പശ്ചാത്തലം അറിഞ്ഞുകൊണ്ട് ആ സ്ത്രീയെ എന്തിന് സംഘടനയുടെ സമരങ്ങളില്‍ പങ്കെടുപ്പിച്ചുവെന്ന അണികളുടെ ചോദ്യത്തിന് ഉത്തരം പറയാനാവാതെ ഡി വൈ എഫ് ഐ നേതൃത്വം വിഷമവൃത്തത്തിലാണ്. രാഹുല്‍ പശുപാലനും രശ്മിയും മുന്‍കൈയെടുത്ത് നടത്തിയ ചുംബനസമരത്തെ സി പി എം അനുകൂലിച്ചിരുന്നത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അതേസമയം രശ്മിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്ട്രീയം കണ്ടെത്തേണ്ടതില്ലന്നാണ് ഫേസ്ബുക്കര്‍മാര്‍ പറയുന്നത്. സെക്‌സിനും അധാര്‍മീകതയ്ക്കും കുറ്റകൃത്യങ്ങള്‍ക്കുമൊന്നും രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
രശ്മിയുടെ ഫേസ് ബുക്ക് സുഹൃത്തുക്കളില്‍ കാസര്‍കോട്ടെ പ്രമുഖരും; ലൈക്കും കമന്റുമടിച്ചവര്‍ വെട്ടിലായി

Keywords:  Kasaragod, Kerala, Police, Reshmi Radha Ramachandran, Rahul Pashupalan, Facebook

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL