city-gold-ad-for-blogger
Aster MIMS 10/10/2023

യുവതിയുടെ മരണം കൊലപാതകമോ? പോലീസ് അന്വേഷണം ആരംഭിച്ചു

മംഗളൂരു: (www.kasargodvartha.com 28/11/2015) കരിങ്കലയിലെ ദര്‍ഘാസ് കോംപൗണ്ടില്‍ അസ്ഹറിന്റെ ഭാര്യ സാജിദ (27)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് കൊണാജെ പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണ് അസ്ഹര്‍. മൂന്നര വര്‍ഷം മുമ്പാണ് അസ്ഹറും സാജിദയും തമ്മിലുള്ള വിവാഹം നടന്നത്. മുഹമ്മദ് ഹഫീസ് (രണ്ടര), അനസ് (ഒന്നര) എന്നിവര്‍ മക്കളാണ്.

കഴിഞ്ഞ ആറു മാസമായി കിരങ്കലയിലെ വാടകവീട്ടിലാണ് അസ്ഹറും സാജിദയും താമസം. കഴിഞ്ഞ ദിവസമാണ് സാജിദയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അസ്ഹര്‍ സാജിദയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അസ്ഹര്‍ ലഹരി വസ്തുക്കള്‍ക്ക് അടിമയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച സാജിദ, അസ്ഹറിന്റെ മര്‍ദനത്തെതുടര്‍ന്ന് കരഞ്ഞ് കൊണ്ട് സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നീട് രണ്ടു മക്കളെ ഓര്‍ത്ത് ഭര്‍ത്താവിന്റെ വീട്ടിലേക്കുതന്നെ തിരിച്ചുപോയതായിരുന്നുവെന്നും മാതാവ് ബീഫാത്വിമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് ശേഷമാണ് സാജിദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് ബീഫാത്വിമയുടെ പരാതിയില്‍ പോലീസ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവതിയുടെ മരണം കൊലപാതകമോ? പോലീസ് അന്വേഷണം ആരംഭിച്ചു

SUMMARY: In a case reported at Kairangala near Mudipu under Konaje police limits here on Friday November 27, a woman allegedly committed suicide by hanging due to constant physical and mental harassment by her husband. It is however suspected to be a case of murder.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL