വീടുവിട്ട ഗള്‍ഫുകാരന്റെ ഭാര്യ കോടതിയില്‍ ഹാജരായി: യുവതി കോടതിയില്‍ നിന്നും മറ്റൊരു ഗള്‍ഫുകാരന്റെ കൂടെ പോയി
Nov 25, 2015, 17:10 IST
പയ്യന്നൂര്‍: (www.kasargodvartha.com 25/11/2015) വീടുവിട്ട രണ്ടു മക്കളുടെ മാതാവായ യുവതി കോടതിയില്‍ ഗള്‍ഫുകാരനായ കാമുകനോടൊപ്പം ഹാജരായി. കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടതിനാല്‍ യുവതി ഗള്ഫുകാരനോടൊപ്പം പോയി. പയ്യന്നൂര്‍ പെരുമ്പയിലെ വി.കെ.പി സമീറ (28)യാണ് ഗള്‍ഫുകാരനായ പെരുമ്പയിലെ ബഷീറിനൊപ്പം പോയത്. ഒരാഴ്ച മുമ്പാണ് സമീറ വീടുവിട്ടത്.
സമീറയുടെ പിതാവ് വെള്ളൂര്‍ പാലത്തേരയിലെ അബ്ദുല്‍ സലാം മകളെ കാണാനില്ലെന്ന് കാണിച്ച് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീറ ഗള്‍ഫില്‍ ജോലി ചെയ്യുന്ന പെരുമ്പയിലെ ബഷീറിനൊപ്പമാണ് വീടുവിട്ടതാണെന്ന് വ്യക്തമായത്. ഇവര്‍ കാസര്‍കോട് അടുക്കത്ത്ബയല്‍ ഭാഗത്തുള്ളതായി മൊബൈല്‍ ടവറില്‍ നിന്നും സൂചന ലഭിച്ചിരുന്നു. പോലീസ് അന്വേഷിച്ചെങ്കിലും അപ്പോഴേക്കും അവര്‍ അവിടെ നിന്നും പോയിരുന്നു.
പിന്നീട് തളിപ്പറമ്പിലും ബാംഗ്ലൂരിലും ഉള്ളതായി വ്യക്തമായിരുന്നു. ഇതിനിടയിലാണ് ഇരുവരും ചൊവ്വാഴ്ച വൈകിട്ടോടെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. ബഷീറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഒന്നര വയസുള്ള കുട്ടിയെയും മറ്റൊരു കുട്ടിയെയും ഉപേക്ഷിച്ചാണ് സമീറ ഗള്ഫുകാരനൊപ്പം പോയത്. വിവരമറിഞ്ഞ് നാട്ടിലെത്തിയ സമീറയുടെ ഭര്‍ത്താവ് ഇവരെ മൊഴിചൊല്ലി.