city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് പദ്ധതി നിര്‍വഹണത്തിന് തടസം വകുപ്പ് മേധാവികള്‍ അന്യജില്ലക്കാരായത്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: (www.kasargodvartha.com 25/11/2015) കാസര്‍കോട് ജില്ലയില്‍ പദ്ധതി നിര്‍വഹണത്തിന് തടസം വകുപ്പ് മേധാവികളെല്ലാം അന്യജില്ലക്കാരായതിനാലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയരായ ഉദ്യോഗസ്ഥര്‍ നമുക്കുണ്ടായാല്‍ മാത്രമേ പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ.

പലവകുപ്പു മേധാവികളും ഇടയ്ക്കിടെ സ്ഥലം മാറിപ്പോകുന്നത് പദ്ധതികള്‍ പൂര്‍്ത്തിയാക്കുന്നതിന് തടസമാകുന്നുണ്ട്. ജില്ലയില്‍ 14 അസി. എഞ്ചിനീയര്‍മാര്‍ മാത്രമാണ് ഉള്ളത്. ഇവര്‍ക്ക് 38 പഞ്ചായത്തുകളുടെയും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും എന്‍ഡോസള്‍ഫാന്‍ പദ്ധതികളുടെയും നിര്‍മ്മാണ മേല്‍നോട്ട ചുമതലകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഓവര്‍സിയര്‍മാരുടെ എണ്ണവും കുറവാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ താത്കാലിക ഉദ്യോഗസ്ഥരായി ഓവര്‍സിയര്‍മാരെ നിയമിക്കും. ഇവര്‍ക്കുള്ള ശമ്പളം പഞ്ചായത്തുകളുടെ തനത് ഫണ്ടുകളില്‍ നിന്നും നല്‍കുന്നതിന് പകരം പ്ലാന്‍ ഫണ്ടില്‍ കൊടുക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതിനായി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിനിര്‍വഹണത്തിലോ ഉദ്യോഗസ്ഥ തലത്തിലോ പുറമെ നിന്നുള്ള ഒരു ഇടപെടലും അനുവദിക്കില്ലെന്നും ഉദ്യോഗഗസ്ഥരെ വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും മുന്നോട്ടുപോവുകയെന്നും പദ്ധതി നിര്‍വ്വഹണം വിലയിരുത്തുന്നതിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്ട് പദ്ധതി നിര്‍വഹണത്തിന് തടസം വകുപ്പ് മേധാവികള്‍ അന്യജില്ലക്കാരായത്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

Keywords: Kasaragod, Kerala, President, District Panchayath, AGC Basheer, District Panchayath president AGC Basheer's statement

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL