city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയിലെ ബി ജെ പി ശക്തികേന്ദ്രങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ സി പി എം പുതിയ തന്ത്രം പയറ്റുന്നു

കാസര്‍കോട്: (www.kasargodvartha.com 22/11/2015) അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ബി ജെ പി ശക്തികേന്ദ്രങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ നിലവിലുള്ള അടവു നയത്തില്‍ മാറ്റം വരുത്തുന്ന കാര്യം സി പി എം ആലോചിക്കുന്നു. കാസര്‍കോടിന്റെ വടക്കന്‍ മേഖലകളില്‍ സി പി എമ്മിന് സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം പ്രദേശങ്ങളില്‍ അവിടത്തെ ജനവിഭാഗങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ നടത്താന്‍ സി പി എം നേതൃത്വം പദ്ധതിയിടുന്നത്.

ഇക്കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പില്‍ പുത്തിഗെ ഡിവിഷന്‍ ഉള്‍പ്പെടെ നഷ്ടമാകാന്‍ കാരണം ഹിന്ദു ഭൂരി പക്ഷ മേഖലകളില്‍ അവരെ ആകര്‍ഷി്ക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ പോയതു കൊണ്ടാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.

ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിലും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ഒരേ രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് തിരിച്ചടിയായിമാറിയെന്നും നേതൃത്വം വിലയിരുത്തി. അതേസമയം ഈ ഭാഗങ്ങളിലെല്ലാം സ്വാധീനം ശക്തമാക്കുകയും അവരുടെ വോട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഈ നില തുടര്‍ന്നാല്‍ സി പി എം ഇത്തരം മേഖലകളില്‍ അപ്രസക്തമായി തീരുമെന്നും സി പി എമ്മിനകത്ത് അഭിപ്രായമുണ്ട്. ന്യനപക്ഷങ്ങളെ ഒപ്പം നിര്‍ത്തുനതിനോടൊപ്പം ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഹിന്ദുത്വ വോട്ടുകള്‍ സി പി എമ്മിന് അനുകൂലമാക്കി മാറ്റുന്നതിനായുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് സി പി എമ്മിന്റെ തീരുമാനം.

തദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് നഷ്ടമാകാന്‍ ഇടയായത് സംബന്ധിച്ച് സി പി എം ജില്ലാകമ്മിറ്റി യോഗത്തില്‍ ഗൗരവതരമായ ചര്‍ച്ചയാണ് ഉയര്‍ന്നുവന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റികള്‍ രൂപവത്കരിച്ചു തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് യോഗത്തില്‍ തീരുമാനമായത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ വോട്ടര്‍മാരെ ചേര്‍്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ ബി ജെ പി ശക്തികേന്ദ്രങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ സി പി എം പുതിയ തന്ത്രം പയറ്റുന്നു


Keywords: Kasaragod, Kerala, CPM, BJP, CPM going to influnce district voters with a new strategy

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL