Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോ ഡ്രൈവര്‍ രവിയുടെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും നാട്ടുകാരും

ഓട്ടോ ഡ്രൈവര്‍ രവിയെ മരണം തട്ടിയെടുത്തത് നഗരത്തില്‍ പാല്‍ വിതരണം നടത്തി തിരിച്ചെത്തുന്നതിനിടെ. നഗരത്തില്‍ പാല്‍വിതരണം നടത്തുന്ന രവി അതുകഴിഞ്ഞാണ് പുതിയ ബസ് സ്റ്റാന്‍ഡില്‍ Death, Ravi, Auto Driver, Kasaragod, Kerala, Accident, Accidental-Death,
കാസര്‍കോട്:  (www.kasargodvartha.com 28/11/2015) ഓട്ടോ ഡ്രൈവര്‍ രവിയെ മരണം തട്ടിയെടുത്തത് നഗരത്തില്‍ പാല്‍ വിതരണം നടത്തി തിരിച്ചെത്തുന്നതിനിടെ. നഗരത്തില്‍ പാല്‍വിതരണം നടത്തുന്ന രവി അതുകഴിഞ്ഞാണ് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാനെത്താറുള്ളത്. രവിയുടെ ആകസ്മിക മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരണിഞ്ഞു. എല്ലാവര്‍ക്കും നല്ലതുമാത്രമേ രവിയെകുറിച്ച് പറയാനുള്ളു. നാട്ടിലെ എന്ത് കാര്യങ്ങള്‍ക്കും ആദ്യം ഓടിയെത്തുന്നത് രവിയായിരുന്നു. ചെറിയൊരു അപകടംനടന്നു എന്ന് മാത്രമേ എല്ലാവരും കരുതിയിരുന്നുള്ളു.

അപകടം നടന്ന അടുക്കത്ത് ബയല്‍ ജി യു പി സ്‌കൂളിന് മുന്‍വശം അപകടത്തില്‍പെട്ട ഓട്ടോ കണ്ടപ്പോഴും എല്ലാവരും രവിക്ക് ചെറിയ പരിക്കുപറ്റി എന്നാണ് ആശ്വസിച്ചിരുന്നത്. എന്നാല്‍ അപകടംനടന്ന് ഒരുമണിക്കൂറിനുള്ളില്‍തന്നെ മരണവാര്‍ത്തയാണ് പിന്നാലെ എത്തിയത്. രാവിലെ എല്ലാവരോടും ചിരിച്ച് പോയ രവിയുടെ ചേതനയറ്റ മൃതദേഹം കണ്ടതോടെ വീട്ടിലും ആശുപത്രിയിലും കൂട്ടനിലവിളി ഉയര്‍ന്നു. 

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് എത്തിച്ചതോടെ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരും സുഹൃത്തുക്കളും ഓടിയെത്തി. ഓട്ടോ ഓടിച്ചും പാല്‍വിതരണം നടത്തിയുമാണ് രവി കുടുംബം പോറ്റിയിരുന്നത്. നിരവധി സുഹൃദ്ബന്ധത്തിന്റെ ഉടമകൂടിയാണ് രവി. രവിയുടെ മരണത്തോടെ അനാഥമായത് ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബമാണ്.

കുമ്പടാജെ മട്ടകുഞ്ചെ സ്വദേശിയായ രവി കുഡ്‌ലു കാളിയങ്കാടാണ് താമസിക്കുന്നത്. കാന്ത പൂജാരി - മുളഗിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. മക്കള്‍: ലത്തേഷ്, വൈഷ്ണവ്. ഏകസഹോദരന്‍ രഞ്ജിത്ത്. പരിക്കേറ്റ രവിയെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോകുന്നതിനിടെ ഉപ്പളയില്‍വെച്ചാണ് മരണം സംഭവിച്ചത്.
Keywords: Death, Ravi, Auto Driver, Kasaragod, Kerala, Accident, Accidental-Death,

Post a Comment