city-gold-ad-for-blogger
Aster MIMS 10/10/2023

'കഴിവില്ലാത്ത ഭരണാധികാരിയെന്ന് ഒരുപക്ഷേ നിങ്ങള്‍ പറഞ്ഞേക്കാം എന്നാലും അഴിമതിക്കാരനെന്ന് പറയിപ്പിക്കില്ല' എ ജി സി ബഷീറിന്റെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു

കാസര്‍കോട്: (www.kasargodvartha.com 24.11.2015)'കഴിവില്ലാത്ത ഭരണാധികാരിയെന്ന് ഒരുപക്ഷേ നിങ്ങള്‍ പറഞ്ഞേക്കാം, എന്നാലും അഴിമതിക്കാരനായ ഭരണാധികാരനെന്ന് പറയിപ്പിക്കില്ല'  എ ജി സി ബഷീറിന്റെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു

കാസര്‍കോട്: 'കഴിവില്ലാത്ത ഭരണാധികാരിയെന്ന് ഒരുപക്ഷേ നിങ്ങള്‍ എന്നെകുറിച്ച് പറഞ്ഞേക്കാം എന്നാലും അഴിമതിക്കാരനായ ഭരണാധികാരിയാണെന്ന് ഞാന്‍ പറയിപ്പിക്കില്ലെന്ന' എ ജി സി ബഷീറിന്റെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. പരദേശിയായ തന്നെ കുമ്പള ഡിവിഷനില്‍ നിര്‍ത്തി മത്സരിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും കെ എം സി സി പ്രവര്‍ത്തകരുടെയും കുമ്പള ഡിവിഷനിലെ വോട്ടര്‍മാരെയും അഭിനന്ദിച്ച് കൊണ്ടാണ് എ ജി സി ബഷീറിന്റെ ഓഡിയോ ക്ലിപ്പ് തുടങ്ങുന്നത്.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി താന്‍ തിരഞ്ഞെടുക്കപ്പെട്ടത് ലീഗിന്റെയും മുന്നണിയുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ 38 ഗ്രാമപഞ്ചായത്തുകളില്‍ 14 പഞ്ചായത്തുകളും ആറു ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും മൂന്നു നഗരസഭകളില്‍ ഒരു നഗരസഭയും ലീഗിന് നേടാന്‍ കഴിഞ്ഞത് ഓരോ സാധാരണ പ്രവര്‍ത്തകരും ആഗ്രഹിച്ച കാര്യമാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നമ്മുടെ കൂട്ടത്തിലുള്ളവരും പുറത്തുള്ളവരും ഒക്കെ ചേര്‍ന്നപ്പോള്‍ ചിലയിടങ്ങളിലൊക്കെ ലീഗിനെ ക്ഷീണിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ലീഗിനെ തളര്‍ത്താന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

15 വര്‍ഷത്തിന് ഇടവിളക്ക് ശേഷമാണ് ജില്ലാ പഞ്ചായത്ത് യുഡിഎഫിന് ലഭിച്ചിരിക്കുന്നത്. ഇത് അഭൂതപൂര്‍വമായ വിജയമാണ്. ആത്മാര്‍ത്ഥതയുള്ള നിഷ്‌കളങ്കരായ പാര്‍ട്ടി പ്രവര്‍ത്തകരുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ മേഖലയില്‍ മുസ്ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. രാഷ്ട്രീയം അത് സംഘര്‍ഷത്തിന്റെയും സംഘട്ടനത്തിന്റെയുമല്ല. അത് നന്മ നിറഞ്ഞതായിരിക്കണം. അത് സര്‍ഗാത്മകമായിരിക്കണം. പൊതുസമൂഹത്തിന് മുന്നില്‍ ലീഗ് അവതരിപ്പിച്ച പുതിയനിലപാടുകളുടെയും അംഗീകാരമാണ് യഥാര്‍ത്ഥത്തില്‍ ലീഗിനെ വലിയ വിജയം ഉണ്ടാക്കിക്കൊടുത്തത്. ജീവകാരുണ്യരംഗത്ത് കെ എം സി സി ഘടകങ്ങള്‍ തമ്മില്‍ മത്സരമായി വളര്‍ന്നപ്പോള്‍ അത് ലീഗിനുണ്ടാക്കിയ മൈലേജ് വളരെ വലുതാണെന്നും ബഷീര്‍ പറഞ്ഞു. കെ എം സി സി പ്രവര്‍ത്തകരുടെ നിസീമമായ സേവന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും വിലമതിക്കാനാകാത്തതാണ്.

ലഭിച്ച സ്ഥാനത്തോട് എന്നും നീതിപുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയെന്ന ദുര്‍ഭൂതത്തെ പിടിച്ചുകെട്ടാതെ നാടിന് രക്ഷയില്ലെന്നും അദ്ദേഹം ഓഡിയോ ക്ലിപ്പിലൂടെ അറിയിച്ചു. നേതാക്കളെയും പ്രവര്‍ത്തകരെയും സാക്ഷിയാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റ് നടത്തിയ പ്രസംഗത്തില്‍ താന്‍ അഴിമതിക്കാരനാണെന്ന് നിങ്ങളെ കൊണ്ട് പറയിപ്പിക്കല്ല എന്ന് പറഞ്ഞപ്പോഴുണ്ടായ കരഘോഷമാണ് തനിക്ക് ആത്മധൈര്യം നല്‍കുന്നതെന്നും അദ്ദേഹം ലീഗ്-കെ എം സി സി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഓഡിയോ ക്ലിപ്പില്‍ വ്യക്തമാക്കുന്നു.

ഓഡിയോ ക്ലിപ്പ് കേള്‍ക്കാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക

'കഴിവില്ലാത്ത ഭരണാധികാരിയെന്ന് ഒരുപക്ഷേ നിങ്ങള്‍ പറഞ്ഞേക്കാം എന്നാലും അഴിമതിക്കാരനെന്ന് പറയിപ്പിക്കില്ല' എ ജി സി ബഷീറിന്റെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു

Keywords:  Kasaragod, Kerala, Election-2015, winner, AGC Basheer's voice clip goes Viral.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL