city-gold-ad-for-blogger
Aster MIMS 10/10/2023

തെരുവുനായവേട്ടയ്ക്ക് 1.31 കോടി; എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കും: എ ജി സി ബഷീര്‍

'ജില്ലാ പഞ്ചായത്തിനെ ഐ എസ് ഒ നിലവാരത്തിലേക്കുയര്‍ത്തും'

കാസര്‍കോട്: (www.kasargodvartha.com 25/11/2015) ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടികളായിരിക്കും ജില്ലാ പഞ്ചായത്ത് ആദ്യ ദൗത്യമായി ഏറ്റെടുത്ത് ചെയ്യുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പും പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

തെരുവുനായവേട്ട തുടങ്ങുന്നതിനായി സര്‍ക്കാര്‍ 1.31 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  ഗ്രാമപഞ്ചായത്തുകള്‍ക്ക്്് രണ്ടുലക്ഷം രൂപ വീതം നല്‍കി പ്രശ്‌നപരിഹാരത്തിന് തുടക്കമിടും. രണ്ടാമതായി ജില്ലയിലെ പട്ടിക വര്‍ഗ കോളനിയിലെ വികസനമാണ് ലക്ഷ്യമിടുന്നത്. ആയിരത്തോളം വരുന്ന പട്ടികവര്‍ഗ കോളനികളുടെ വികസനം ലക്ഷ്യമാക്കി ആറു ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ആദാലത്ത് സംഘടിപ്പിക്കുകയും പട്ടികവിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ഒരു കോളനിയെ പൂര്‍ണമായും ദത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഉന്നത വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിനുള്ള ക്വാളിറ്റി എഡുക്കേഷന്‍ പദ്ധതിയും നടപ്പിലാക്കും. ഉത്പാദന മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച നടത്തി കാര്‍ഷീക രംഗത്ത്് മാറ്റം വരുത്താനാണ് പുതിയ ഭരണ സമിതിയുടെ ഉദേശ്യം. ജൈവവളം നിര്‍മ്മാണത്തിനായി ജില്ലയിലെ ക്ഷീര കര്‍ഷക സംഘങ്ങളെ ഏകോകിപ്പിച്ച്്് പ്രവര്‍ത്തനം തുടങ്ങും. പദ്ധതികള്‍ പരമാവതി സുതാര്യവും സജീവവുമാക്കുകയാണ് ഭരണസമിയിയുടെ ലക്ഷ്യമെന്നും പ്രതിപക്ഷ വ്യത്യാസം കൂടാതെ ഭരണം ഏകോകിപ്പിച്ചു കൊണ്ടുപോവുമെന്ന്് വൈസ് പ്രസിഡന്റ് ശാന്തമ്മഫിലിപ്പ് പറഞ്ഞു. 100 ലേറെ പാലുല്‍പാദന സഹകരണസംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലുല്‍പാദന മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം നടപ്പാക്കും.

ആരോഗ്യ മേഖലയില്‍ ബദിയഡുക്കയിലെ മെഡിക്കല്‍ കോളജും പെരിയയിലെ കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്തിന്റെ ആദ്യയോഗം തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയില്‍ യുവസംരംഭകര്‍ക്കായി പുതിയപദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പദ്ധതികളുടെ ഭാഗമായി ജലസാക്ഷരത കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുക. സ്‌കൂളുകളില്‍ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. വികലാംഗരുടെ പ്രശ്‌നങ്ങള്‍ മുന്തിയപരിഗണന നല്‍കും. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനവും നടത്തും.


മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം സ്ഥാപിക്കാനുള്ള നടപടികളും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകും. ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള 73 റോഡുകള്‍ ഹൈക്വാളിറ്റിയുള്ള റോഡുകളാക്കി മാറ്റും. നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയാല്‍ തന്നെ ജില്ലയിലെ 80 ശതമാനം കുടിവെള്ള പ്രശ്‌നവും പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 100 പഞ്ചായത്തുകളില്‍ ഇ സാക്ഷരത പദ്ധതി നടപ്പാക്കുന്നതില്‍ ഏഴ് പഞ്ചായത്തുകള്‍ കാസര്‍കോട്ടാണ്. ഈ പഞ്ചായത്തുകളില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതു പ്രകാരം വൈഫൈ സംവിധാനം ഒരുക്കുന്നതിനായി 50 ശതമാനം കേന്ദ്രഫണ്ടും 50 ശതമാനം സംസ്ഥാനഫണ്ടും ലഭിക്കും.

ജില്ലാ പഞ്ചായത്തിന് ബാധ്യതയില്ലാതെ ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കും. ഓരോ പഞ്ചായത്തുകളില്‍ 35 വൈഫൈ പോയിന്റുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമോ ഭരണപക്ഷമോ ഇല്ലെന്നും ഭരണസമിതി മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിനെ ഐ എസ് ഒ നിലവാരത്തിലേക്കെത്തിക്കുന്ന എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മീറ്റ് ദി പ്രസില്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി കെ. ഗംഗാധര്‍ നന്ദി പറഞ്ഞു.
തെരുവുനായവേട്ടയ്ക്ക് 1.31 കോടി; എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കും: എ ജി സി ബഷീര്‍

Keywords: Kasaragod, Kerala, Street dog, Dog bite, hospital, Endosulfan-victim, AGC Basheer's statement.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL