city-gold-ad-for-blogger
Aster MIMS 10/10/2023

മൂന്ന് വയസുകാരിയെ 50 കാരന്‍ മടിയിലിരുത്തി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാര്‍ ആളുമാറി മര്‍ദിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 21/11/2015) മൂന്ന് വയസുകാരിയെ 50കാരന്‍ മടിയിലിരുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവം മലയോര മേഖലയില്‍ പുകഞ്ഞുതുടങ്ങി. കഴിഞ്ഞ ദിവസമാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരിയെ 50കാരനായ സ്വത്തു ബ്രോക്കര്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്.

ബളാല്‍ പഞ്ചായത്തിലെ എറംകുന്നിലാണ് സംഭവം. കുട്ടി വീട്ടിലെത്തിയ ശേഷം മാതാവിനോട് കാര്യം പറഞ്ഞു. തുടര്‍ന്ന് പീഡിപ്പിച്ചയാളെ കുറിച്ചുള്ള ഏകദേശം രൂപം പറഞ്ഞപ്പോള്‍ വീട്ടുകാരും പരിസരവാസികളും അയല്‍പക്കത്ത് താമസിക്കുന്ന ഒരു യുവാവിനെയാണ് പിടികൂടിയത്. തുടര്‍ന്ന് യുവാവിനെ കണക്കിന് മര്‍ദിക്കുകയും ചെയ്തു.

താന്‍ നിരപരാധിയാണെന്ന് യുവാവ് പറഞ്ഞെങ്കിലും കുറ്റം ചെയ്തവരെല്ലാം ഇങ്ങനെ തന്നെയാണ് പറയാറെന്ന് ആക്രോഷിച്ച് മര്‍ദനം തുടര്‍ന്നു. വീട്ടുകാര്‍ വീണ്ടും കുട്ടിയോട് ആരാണെന്ന് ചോദിച്ചപ്പോള്‍ തലനരച്ച വ്യക്തിയാണെന്ന സൂചന കൂടി ലഭിച്ചു. ഇതോടെ 50 കാരനായ സ്വത്തു ബ്രോക്കറാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് തെളിഞ്ഞു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ടാപ്പിംഗ് തൊഴിലാളികളാണ്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടലും നടക്കുന്നുണ്ട്. രേഖാമൂലം പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്നും ചില രാഷ്ട്രീയ നേതാക്കള്‍ കുട്ടിയുടെ രക്ഷിതാക്കളെ പിന്തിരിപ്പിച്ചതായാണ് വിവരം.  +Kasaragod Vartha

മൂന്ന് വയസുകാരിയെ 50 കാരന്‍ മടിയിലിരുത്തി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാര്‍ ആളുമാറി മര്‍ദിച്ചു

Keywords : Kanhangad, Kerala, Kasaragod, Molestation, Youth, Assault, Natives, Child, Girl, House, 3 year old molested by 50 year old man.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL