Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസില്‍ ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടി ചെരിപ്പുകൊണ്ടടിച്ചു

ബസില്‍ ശല്യംചെയ്ത യുവാവിനെ പെണ്‍കുട്ടി ചെരിപ്പുകൊണ്ട് മുഖത്തടിച്ചു. ബുധനാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹക്കീം ബസിലാണ് Kanhangad, Kerala, Bus, Kasaragod, Youngster slapped by girl
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/10/2015) ബസില്‍ ശല്യംചെയ്ത യുവാവിനെ പെണ്‍കുട്ടി ചെരിപ്പുകൊണ്ട് മുഖത്തടിച്ചു. ബുധനാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹക്കീം ബസിലാണ് സംഭവം.

സ്റ്റാന്‍ഡില്‍ നിന്നും ബസിന്റെ മുന്‍വശത്തുകൂടി കയറിയ യുവാവ് പെണ്‍കുട്ടിയെ കണ്ണിറിക്കി കാണിക്കുകയായിരുന്നു. പിന്നീട് കടലാസ് തുണ്ടില്‍ മൊബൈല്‍ നമ്പര്‍ എഴുതി പെണ്‍കുട്ടിക്ക് ഇട്ടുകൊടുത്തു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി യുവാവിന്റെ മുഖത്ത് ചെരിപ്പ് കൊണ്ടടിക്കുകയായിരുന്നു.

ഇതോടെ യാത്രക്കാരും പ്രശ്‌നത്തില്‍ ഇടപെട്ടു. പിന്നെ യാത്രക്കാരും യുവാവിന് മേല്‍ കൈവെച്ചു. കോട്ടച്ചേരി ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ യുവാവ് ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാഡും, ചുമട്ട് തൊഴിലാളികളും, ബസിലെ യാത്രക്കാരും പിറകെ ഓടി പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് പോലീസിന് കൈമാറി.

Keywords: Kanhangad, Kerala, Bus, Kasaragod, Youngster slapped by girl

Post a Comment