city-gold-ad-for-blogger
Aster MIMS 10/10/2023

മാരത്തോണ്‍ ചര്‍ച്ചയില്‍ ജില്ലയിലെ സീറ്റ് വിഭജന കാര്യത്തില്‍ യു.ഡി.എഫ് ധാരണയിലെത്തി; ലീഗിനെതിരെ കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശനവും

കാസര്‍കോട്: (www.kasargodvartha.com 09/10/2015) മാരത്തോണ്‍ ചര്‍ച്ചയില്‍ ജില്ലയിലെ സീറ്റ് വിഭജനം യു.ഡി.എഫ് വെള്ളിയാഴ്ച വൈകീട്ടോടെ എതാണ്ട് പൂര്‍ത്തിയാക്കി. സീറ്റ് വിഭജന ചര്‍ച്ചയില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നത് ഒച്ചപ്പാടുണ്ടാക്കി.

മുസ്ലീംലീഗ് കാസര്‍കോട് ജില്ലാകമ്മിറ്റി ഓഫീസായ ടി.എ.സ്മാരക മന്ദിരത്തിലാണ് യോഗം നടക്കുന്നത്. യോഗം തുടരുകയാണ്. രാവിലെ യു.ഡി.എഫ് ലെയ്‌സണ്‍ കമ്മിറ്റി യോഗം നടന്നതിന് ശേഷമാണ് സീറ്റ് വിഭജന കാര്യത്തിലേക്ക് കടന്നത്. യു.ഡി.എഫിന്റെ മുഴുവന്‍ നേതാക്കളും എം.എല്‍.എമാരും യോഗത്തില്‍ സംബന്ധിച്ചു. ചില സീറ്റുകള്‍ വെച്ചു മാറണമെന്ന ലീഗ് നേതാക്കളുടെ ആവശ്യമാണ് ഒച്ചപ്പാടിന് കാരണമായതെന്നാണ് സുചന.

നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് ചര്‍ച്ച നടന്നത്. പ്രശ്‌നങ്ങളില്ലാതെ സീറ്റ് വിഭജന ചര്‍ച്ച പുര്‍ത്തിയാക്കിയാല്‍ ജില്ലയില്‍ വന്‍ വിജയം നേടാമെന്നാണ് പൊതുവെയുണ്ടായ വികാരം. കോണ്‍ഗ്രസ്, ലീഗ് ഒഴിച്ചുള്ള ഘടകക്ഷികള്‍ അവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതി യോഗത്തില്‍ ഉന്നയിച്ച് ബഹളം വെച്ചു.

എല്ലാവര്‍ക്കും തുല്ല്യ പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ അറിയിച്ചതോടെയാണ് ഇതിന് പരിഹാരമായത്. ജില്ലാ പഞ്ചായത്ത് ഭരണവും ഭൂരിഭാഗം ബ്ലോക്ക്പഞ്ചായത്തുകളുടെ ഭരണവും, രണ്ട് മുനിസിപ്പാലിറ്റികളുടെ ഭരണവും യു.ഡി.എഫിനായിരിക്കുമെന്നാണ് ലെയ്‌സണ്‍കമ്മിറ്റിയിലുണ്ടായ വിലയിരുത്തല്‍.

ചര്‍ച്ച രാത്രിയായാലും വെള്ളിയാഴ്ച തന്നെ പൂര്‍ത്തിയാക്കുമെന്നാണ് ബന്ധപ്പെട്ട നേതാക്കളില്‍ നിന്നുണ്ടായ പ്രതികരണം. ഭക്ഷണം കഴിക്കാനും പള്ളിയില്‍ പോകാനും മാത്രമാണ് നേതാക്കള്‍ യോഗത്തില്‍ നിന്നും പുറത്തിറങ്ങിയത്. വിമതരായി മത്സരിക്കുന്നവര്‍ക്കെതിരെ അതാതു കക്ഷികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തിലുണ്ടായി.
മാരത്തോണ്‍ ചര്‍ച്ചയില്‍ ജില്ലയിലെ സീറ്റ് വിഭജന കാര്യത്തില്‍ യു.ഡി.എഫ് ധാരണയിലെത്തി; ലീഗിനെതിരെ കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശനവും

Keywords: Kasaragod, Kerala, UDF, Muslim-league, Congress, Election-2015, UDF completes discussions for seats.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL