ടാങ്കര്‍ ലോറി അപകടം: ദേളി റോഡില്‍ ഗതാഗതം ദുഷ്കരമായി
Oct 8, 2015, 15:15 IST
കാസര്‍കോട്: (www.kasargodvartha.com 08/10/2015) നായമാര്‍മൂല പാണലത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ ദേളി വഴി ഗതാഗതം ദുഷ്കരമായി. ദേശീയ പാതയിലെ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ദേളി ജംങ്ഷന് വഴി ചട്ടഞ്ചാലിലേക്ക് വഴിതിരിച്ച് വിട്ടതോടെയാണ് ഇതുവഴി ഗതാഗത തടസം അനുഭവപ്പെട്ടത്.
കണ്ണൂര്‍, കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും, ചട്ടഞ്ചാല്‍ പൊയ്നാച്ചി, കുണ്ടംകുഴി ഭാഗത്തേക്ക് പോകുന്ന ബസുകളും, മറ്റു സ്വകാര്യ വാഹനങ്ങളും ദേശീയ പാതയിലെ ഗതാഗത നിയന്ത്രണം മൂലം ദേളി വഴിയാണ് പോയത്. ഇതുകൂടാതെ ചളിയംകോട്ട് പാലത്തിന്റെ പണി നടക്കുന്നതിനാല്‍ സംസ്ഥാന പാതയില്‍ ചളിയംകോട് വഴിയുള്ള ഗതാഗതം പൂര്‍ണമായും ഒരുമാസത്തിലേറെയായി ദേളി വഴി തിരിച്ചുവിട്ടിരുന്നു.
സംസ്ഥാന പാതയിലെയും, ദേശീയ പാതയിലെയും വാഹനങ്ങള്‍ കൂട്ടമായി എത്തിയതോടെയാണ് ദേളിയില്‍ പലയിടങ്ങളിലായി ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.

Keywords : Kasaragod, Kerala, Accident, Tanker-Lorry, Deli, NH, Kanhangad, Road, Traffic-block.