Join Whatsapp Group. Join now!
Aster MIMS 10/10/2023

ടാങ്കര്‍ ലോറി അപകടം: ഗതാഗതം നിയന്ത്രിക്കാന്‍ പാടുപെടുന്ന പോലീസിനെ സഹായിച്ച് നാട്ടുകാരും

പാണലത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പാടുപെടുന്ന പോലീസിനെ സഹായിച്ചത് പാണലത്തെയും, നായമാര്‍മൂല, സന്തോഷ് നഗര്‍ Vidya Nagar, Natives, Accident, Kasaragod, Police, Traffic-block, Tanker-Lorry, Panalam
വിദ്യാനഗര്‍: (www.kasargodvartha.com 08/10/2015) പാണലത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പാടുപെടുന്ന പോലീസിനെ സഹായിച്ചത് പാണലത്തെയും, നായമാര്‍മൂല, സന്തോഷ് നഗര്‍, ചെര്‍ക്കള പരിസരങ്ങളിലെയും നാട്ടുകാര്‍. സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ വിനിയോഗിച്ചിരുന്നെങ്കിലും ഗതാഗത നിയന്ത്രണത്തിന് പോലീസിന്റെ സഹായകരായി നാട്ടുകാര്‍ എത്തുകയായിരുന്നു.

ചെറുവാഹനങ്ങള്‍ക്ക് നായമാര്‍മൂലയില്‍ നിന്നും ചെര്‍ക്കളയിലേക്ക് എത്താന്‍ നാട്ടുകാരാണ് ഊടുവഴികള്‍ പറഞ്ഞു കൊടുത്തത്. ഇത് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും സഹായകരമായി. ദേശീയ പാതയിലെ വാഹനങ്ങളെ പെരുമ്പള വഴിയാണ് കൂടുതലായും തിരിച്ചുവിട്ടത്. ചട്ടഞ്ചാലില്‍ നിന്നും ദേളി ജംങ്ഷന്‍ - ചെമ്മനാട് വഴിയാണ് വാഹനങ്ങളെ തിരിച്ചുവിട്ടത്.

രാവിലെ അപകടം ഉണ്ടായ ഉടന്‍ തന്നെ നാട്ടുകാരാണ് പരിസരത്തെ വീട്ടുകാര്‍ക്ക് വിവരങ്ങള്‍ കൈമാറിയത്. അതുകൊണ്ട് പ്രദേശവാസികള്‍ക്ക് മുന്‍കരുതലെടുക്കാനായി. പരിസര വീടുകളിലെത്തി ഗ്യാസ് ഓഫ് ചെയ്യാനും നാട്ടുകാരാണ് നിര്‍ദേശം നല്‍കിയത്. ജനപ്രതിനിധികളും കലക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമടക്കം വിവരമറിഞ്ഞ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ടാങ്കര്‍ നീക്കാന്‍ ആവശ്യമായ നടപടിയുമായി മുന്നോട്ടുപോയത്.

ഇൗ ഭാഗങ്ങളിലുള്ള വൈദ്യുതി ബന്ധവും രാവിലെ മുതല്‍ തന്നെ വിച്ഛേദിച്ചിരുന്നു. അപകടം ഉണ്ടായ സമയം മുതല്‍ തന്നെ ഫയര്‍ഫോഴ്‌സിനൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് സഹായികളായി വര്‍ത്തിച്ചിരുന്നു.

അതേസമയം വൈകുന്നേരമായിട്ടും ടാങ്കര്‍ നീക്കം ചെയ്യാനോ, ഗതാഗതം പുനഃസ്ഥാപിക്കാനോ സാധിച്ചിട്ടില്ല.
Keywords: Vidya Nagar, Natives, Accident, Kasaragod, Police, Traffic-block, Tanker-Lorry, Panalam, Tanker Lorry accident: Natives help police. 

Post a Comment