Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാര്‍ത്ഥി കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വല്ലി - ഐറിന്‍ മെന്‍ഡോണ്‍സ ദമ്പതികളുടെ മകന്‍ നോയല്‍ മെന്‍ഡോണ്‍സ (17)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വിദ്യാര്‍ത്ഥിയെ മരിച്ച Mangalore, National, Death, Student, Protest, Student commits suicide in college hostel, ABVP protests
മംഗളൂരു: (www.kasargodvartha.com 01.10.2015) വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വല്ലി - ഐറിന്‍ മെന്‍ഡോണ്‍സ ദമ്പതികളുടെ മകന്‍ നോയല്‍ മെന്‍ഡോണ്‍സ (17)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റൂം മേറ്റ് അവധിയിലായതിനാല്‍ നോയല്‍ തനിച്ചായിരുന്നു ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് നോയല്‍ സുഹൃത്തുക്കള്‍ക്ക് ആത്മഹത്യാ കുറിപ്പ് കാണിച്ചിരുന്നതായും വിവരമുണ്ട്.


അതിനിടെ വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദി ഹോസ്റ്റല്‍ അസിസ്റ്റന്റ് ഡയറക്ടറാണെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.


Keywords: Mangalore, National, Death, Student, Protest, Student commits suicide in college hostel, ABVP protests, Noel Mendonca.

Post a Comment