Join Whatsapp Group. Join now!
Aster MIMS 10/10/2023

10 വാര്‍ഡുകളില്‍ എസ് എന്‍ ഡി പി സ്ഥാനാര്‍ത്ഥികള്‍; സി പി എം വോട്ടുബാങ്കുകളില്‍ വന്‍ചോര്‍ച്ചയ്ക്ക് സാധ്യത

ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഈഴവവിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള പത്തോളം വാര്‍ഡുകളില്‍ എസ് എന്‍ ഡി പി സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുന്നത് സി പി എം വോട്ടുബാങ്കുകളില്‍ Kanhangad, SNDP, Kerala, CPM, Election-2015, SNDP candidates in 10 wards, Royal Silks.
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/10/2015) ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഈഴവവിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള പത്തോളം വാര്‍ഡുകളില്‍ എസ് എന്‍ ഡി പി സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുന്നത് സി പി എം വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധ്യത. കാഞ്ഞങ്ങാട് നഗരസഭയിലെ നാല്,10, 28, 34, 42 വാര്‍ഡുകളിലും നീലേശ്വരം നഗരസഭയിലെ 10, 11, 12, 21 വാര്‍ഡുകളിലും കിനാനൂര്‍കരിന്തളം പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ചായ്യോത്തുമാണ് എസ് എന്‍ ഡി പി സ്വന്തം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുന്നത്.

സി പി എമ്മിന് ശക്തമായ വേരോട്ടമുള്ള വാര്‍ഡുകളാണ് ഇവ. ഇവിടത്തെ ഭൂരിഭാഗം ഈഴവവോട്ടുകളും കാലങ്ങളായി സി പി എം സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇക്കുറി ആ വോട്ടുകളൊക്കെയും തങ്ങളുടെ പെട്ടിയിലാക്കാനുള്ള പ്രചാരണതന്ത്രങ്ങളുമായാണ് എസ് എന്‍ ഡി പി മുന്നോട്ടുപോകുന്നത്. ബി ജെ പി ബന്ധത്തിന്റെ പേരില്‍ എസ് എന്‍ ഡി പി നേതൃത്വത്തിനെതിരെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും സി പി എം രംഗത്തുവന്നതും പലയിടങ്ങളിലും എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതും ചൂണ്ടാക്കാട്ടിയായിരിക്കും സംഘടനയുടെ പ്രചാരണം.

ഈഴവസമുദായത്തോട് ഇരുമുന്നണികളും കാണിക്കുന്ന അവഗണനയും വിവേചനവും തുറന്നുകാണിക്കുമെന്നും സമുദായം ഇവര്‍ക്കെതിരെ വിധിയെഴുതുമെന്നും എസ് എന്‍ ഡി പി വ്യക്തമാക്കി. എസ് എന്‍ ഡി പി സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം സി പി എം നേതൃത്വത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.  ഈഴവസമുദായത്തില്‍പ്പെട്ട സി പി എം അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും വോട്ടുകള്‍ എസ് എന്‍ ഡി പി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കാതിരിക്കാന്‍ സാധ്യമായ പ്രവര്‍ത്തനങ്ങള്‍ സി പി എം നടത്തും.

സി പി എം എസ് എന്‍ ഡി പിക്ക് എതിരല്ലെന്നും വെള്ളാപ്പള്ളി നടേശനെപ്പോലുള്ള സമുദായ നോതാക്കളുടെ തെറ്റായ നയങ്ങളെയാണ് എതിര്‍ക്കുന്നതെന്നും സംഘടനാതാല്‍പ്പര്യങ്ങളല്ല കുടുംബതാല്‍പ്പര്യങ്ങളാണ് നടേശനുള്ളതെന്നുമാണ് സി പി എം നേതൃത്വം വിശദീകരിക്കുന്നത്.

Keywords: Kanhangad, SNDP, Kerala, CPM, Election-2015, SNDP candidates in 10 wards, Royal Silks.

Post a Comment