city-gold-ad-for-blogger
Aster MIMS 10/10/2023

മഹല്ല് ശാക്തീകരണം: എസ്എംഎഫ് ജില്ലാ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

വിദ്യാനഗര്‍: (www.kasargodvartha.com 10.10.2015) മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിന്നും അഭിവൃദ്ധിക്കും വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ മഹല്ല് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍ പുതുതായി രൂപീകരിച്ച എസ്.എം.എഫ് കെഎസ്ഡി.കോം വെബ്‌സൈറ്റ് ലോഞ്ചിംഗ് കര്‍മം ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല നിര്‍വഹിച്ചു. ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ മഹല്ലുകളുടെയും പേരു വിവരങ്ങള്‍ മണ്ഡലം അടിസ്ഥാനത്തില്‍ ഇനി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.
മഹല്ല് ശാക്തീകരണം: എസ്എംഎഫ് ജില്ലാ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുവാനും തൊഴില്‍ അപേക്ഷക്കും ഇനി മുതല്‍ വെബ്‌സൈറ്റ് ഉപയോഗിക്കാനാകും. കാലഘട്ടത്തിനനുസൃതമായി നവീന മാധ്യമ രീതികളുപയോഗിച്ച് മഹല്ല് ശാക്തീകരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ എസ്.എം.എഫ് സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങുന്നതെന്ന് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു.

സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം മുണ്ട്യത്തടുക്ക, എം.എ.എച്ച് മഹമൂദ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സലാം മാസ്റ്റര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, ഉമര്‍ രാജാവ്, മീപ്പിരി ഷാഫി ഹാജി, സത്താര്‍ ഹാജി കൊല്ലംപാടി, ബന്തിയോട് മൂസ ഹാജി, ഹാഷിം അരിയില്‍, ശാകിര്‍ ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് സ്വാഗതവും നിയുക്ത ജോ. സെക്രട്ടറി കല്ലട്ര അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Samastha, Website-inauguration, Information. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL