Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫോര്‍ട്ട് റോഡില്‍ സിദ്ദിഖ് ചേരങ്കൈ ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങും

ഫോര്‍ട്ട് റോഡില്‍ സിദ്ദിഖ് ചേരങ്കൈ ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങും. സി പി എമ്മുമായി സഹകരിച്ചാണ് ഐ എന്‍ എല്‍ നഗരസഭയില്‍ മത്സരിക്കുന്നത്. ചേരങ്കൈ ഒന്ന്, രണ്ട് Siddique Cherangai contest in Fort Road, Election, Kasaragod, Fort Road, Moi Silks
കാസര്‍കോട്: (www.kasargodvartha.com 09/10/2015) ഫോര്‍ട്ട് റോഡില്‍ സിദ്ദിഖ് ചേരങ്കൈ ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങും. സി പി എമ്മുമായി സഹകരിച്ചാണ് ഐ എന്‍ എല്‍ നഗരസഭയില്‍ മത്സരിക്കുന്നത്. ചേരങ്കൈ ഒന്ന്, രണ്ട് വാര്‍ഡുകളിലും ഐ എന്‍ എല്‍ മത്സരിക്കും. ഫോര്‍ട്ട് റോഡില്‍ ലീഗില്‍നിന്നും ആറ് പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക നേതൃത്വത്തിന് നല്‍കിയ വിവരം അറിഞ്ഞതോടെയാണ് ഐ എന്‍ എല്‍ ഈ അവസരം മുതലെടുക്കാന്‍ സിദ്ദിഖ് ചേരങ്കൈയെ രംഗത്തിറക്കുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദിഖ് ചേരങ്കൈ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതിന്റെ പേരില്‍ ഐ എന്‍ എല്ലില്‍ നിന്നും മാറിയ സിദ്ദിഖ് വീണ്ടും ഐ എന്‍ എല്ലില്‍തന്നെ തിരിച്ചെത്തിയിരുന്നു. സി പി എമ്മില്‍നിന്നും ഫോര്‍ട്ട് റോഡ് വാര്‍ഡ് ഐ എന്‍ എല്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. നഗരസഭയില്‍ മൂന്ന് സീറ്റ് നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഐ എന്‍ എല്‍. ചേരങ്കൈയിലെ വാര്‍ഡുകളിലാണ് ഐ എന്‍ എല്‍ ഏറെ വിജയപ്രതീക്ഷ പുലര്‍ത്തുന്നത്.

അതേസമയം വികസന മുന്നണി എന്ന പേരില്‍ പുതിയൊരു കൂട്ടായ്മ കാസര്‍കോട് നഗരസഭയില്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. ഐ എന്‍ എല്ലും മറ്റു കക്ഷികളും ഈ മുന്നണിയുമായി സഹകരിക്കും. മുന്‍സിപ്പാലിറ്റിയിലെ 35-ാം വാര്‍ഡായ നെല്ലിക്കുന്നില്‍ കൊപ്പല്‍ അബ്ദുല്ല സ്വതന്ത്രനായി മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. ഇവിടെ ഐ എന്‍ എല്ലിലെ ഹാരിസും മത്സരിക്കും. അബ്ബാസ് ബീഗത്തിന്റെ പേരാണ് ഈ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി പറഞ്ഞുകേള്‍ക്കുന്നത്.

Keywords: Siddique Cherangai contest in Fort Road, Election, Kasaragod, Fort Road, Moi Silks

Post a Comment