കുഴിയോടുകുഴി, പോരാത്തതിന് നഗരമധ്യത്തിലെ റോഡില്‍ വാരിക്കുഴി തീര്‍ത്ത് അധികൃതരും
Oct 10, 2015, 22:06 IST
കാസര്‍കോട്: (www.kasargodvartha.com 10/10/2015) പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ജനം ദുരിതയാത്ര നടത്തുന്നതിനിടയില്‍ റോഡിലെ കുഴി പോരാഞ്ഞിട്ട് വാരിക്കുഴി തീര്‍ത്ത് അധികൃതരും. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ കാസര്‍കോട് പ്രസ് ക്ലബ്ബ് ജംങ്ഷനിലാണ് കേബിള്‍ ഇടുന്നതിന്റെ പേരില്‍ റോഡില്‍ കുഴിയെടുത്ത് വാഹന യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നത്.
ഒരാഴ്ചയിലേറെയായി ഈ കുഴി വാഹനങ്ങള്‍ക്ക് തടസമായി മാറിയിട്ട്. ഇത് മൂടി റോഡ് ശരിയാക്കാന്‍ ഇതുവരെയായും അധികൃതര്‍ മെനക്കെട്ടിട്ടില്ല. ചന്ദ്രഗിരി ഭാഗത്ത് നിന്നും വരുന്ന ബസുകളാണ് ഈ കുഴിയില്‍ വീഴുന്നത്. ഇതില്‍ നിന്നും കരകയറാന്‍ പാടുപെടുകയാണ് ഡ്രൈവര്‍മാര്‍. ഈ കുഴി കടക്കുന്നതില്‍ നിന്നും ഒഴിവാകാന്‍ റോഡുമാറി തൊട്ടടുത്ത പെട്രോള്‍ പമ്പിന്റെ ഭാഗത്ത് കൂടിയാണ് ബസ് ഓടിച്ചു കൊണ്ടുപോകുന്നത്.
കുഴിക്ക് വലതുവശത്തു കൂടി പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് ബസുകള്‍ തിരിയുമ്പോള്‍ പ്രസ് ക്ലബ്ബ് ജംങ്ഷനില്‍ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്. ചെറിയ വാഹനങ്ങള്‍ ഈ കുഴിയില്‍ വീണാല്‍ തൊട്ടടുത്ത പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്കും, ഓട്ടോ തൊഴിലാളികള്‍ക്കും ഇത് തള്ളിക്കയറ്റേണ്ട പണികൂടി കിട്ടുന്നു.

Keywords : Kasaragod, Kerala, Road-damage, Bus, Press Club Junction, Cable, KSRTC Bus, Pit for cable makes trouble for passengers.