city-gold-ad-for-blogger
Aster MIMS 10/10/2023

പിലിക്കോട് ശ്രീധരന്‍ മാസ്റ്റര്‍ സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

ചെറുവത്തൂര്‍: (www.kasargodvartha.com 09/10/2015) പിലിക്കോട് പഞ്ചായത്തില്‍ ശ്രീധരന്‍ മാസ്റ്റര്‍ സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കഴിഞ്ഞ തവണ 15 ല്‍ 15 സീറ്റും നേടിയ സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫിന് ഇത്തവണ ആ വിജയം നേടാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേത്യത്വം വ്യക്തമാക്കുന്നത്.

സി.പി.എം ശക്തി കേന്ദ്രമായ പിലിക്കോട് പഞ്ചായത്തില്‍ ബി.ജെ.പിക്ക് വേരോട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ബി.ജെ.പി. നേതൃത്വം അവകാശപ്പെടുന്നു. എതാനും സീറ്റുകളില്‍ ബി.ജെ.പിഎസ്.എന്‍.ഡി.പി സ്ഥാനാര്‍ത്ഥികളുണ്ടാകാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസിലെ യുവ നേതാവായ നവീന്‍ബാബു 11-ാം വാര്‍ഡായ ചന്തേര വാര്‍ഡില്‍ മത്സരിക്കുമെന്ന് അറിയുന്നു. ലീഗിലെ ഹിഷാം പട്ടേല്‍ 12ാം വാര്‍ഡില്‍ മത്സരിക്കും. സി.പി.എം.മാണിയാട്ട് ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ വി.വി.നാരായണന്‍ ഓത്തുകുന്ന് വാര്‍ഡില്‍ നിന്നും മത്സരിക്കും. സി.പി.എമ്മിനൊപ്പം കോണ്‍ഗ്രസിനും അംഗവുമായ വി.വി.നാരാണന്‍ ഓത്തുകുന്ന് വാര്‍ഡില്‍ നിന്നും മത്സരിക്കും.

സി.പി.എമ്മിനൊപ്പം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ശക്തമായ സ്വാധീനമുള്ള കരപ്പാത്ത് വാര്‍ഡില്‍ ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മുമ്പ് ഈ വാര്‍ഡ് കോണ്‍ഗ്രസ് കൈവശം വെച്ചിരുന്നതാണ്. ബി.ജെ.പിക്കും ശക്തമായ സ്വാധീനമുള്ള കരപ്പാത്ത് വാര്‍ഡില്‍ ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
പിലിക്കോട് ശ്രീധരന്‍ മാസ്റ്റര്‍ സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
Keywords:  Cheruvathur, CPM, Pilicode, Kasaragod, Kerala, Election-2015, Pilicode Sreedharan master to contest as CPM president candidate in Pilicode.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL