city-gold-ad-for-blogger
Aster MIMS 10/10/2023

പാണലത്ത് മറിഞ്ഞ ടാങ്കര്‍ ലോറി 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഉയര്‍ത്തി; ഗതാഗതം പുനഃസ്ഥാപിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 08/10/2015) നായമാര്‍മൂല പാണലത്ത് വ്യാഴാഴ്ച പുലര്‍ച്ചെ നടുറോഡിലേക്ക് മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി വ്യാഴാഴ്ച രാത്രി 10 മണിയോടെ ഉഡുപ്പിയില്‍ നിന്നും വന്ന ഖലാസികളും ഓയില്‍ കമ്പനി അധികൃതരും ചേര്‍ന്ന് റോഡില്‍ നിന്നും ഉയര്‍ത്തി റോഡരികിലേക്ക് മാറ്റി. ക്രെയിനിന്റെയും മറ്റും സഹായത്തോടെയാണ് ടാങ്കര്‍ ഉയര്‍ത്തുന്ന ജോലി ഉച്ചയോടെ തുടങ്ങിയത്.

എന്നാല്‍ പ്രതീക്ഷിച്ചതിലും മണിക്കൂറുകള്‍ വൈകിയാണ് ടാങ്കര്‍ ഉയര്‍ത്താന്‍ കഴിഞ്ഞത്. ചോര്‍ച്ച ഇല്ലാത്തതിനാല്‍ മറിഞ്ഞ ടാങ്കറില്‍ നിന്നും മറ്റൊരു ടാങ്കറിലേക്ക് ഗ്യാസ് നീക്കം ചെയ്യേണ്ടിവന്നില്ല. വിദ്യാനഗര്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഇവര്‍ക്കു വേണ്ടുന്ന ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു.

16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗ്യാസ് ടാങ്കര്‍ റോഡില്‍ നിന്നും മാറ്റിയത്. കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാരും, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് ചീഫ് എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഇവിടെ ഒഴിവായത്.

അപകടം ഉണ്ടായതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മറ്റൊരു വാഹനത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ഇരുഭാഗത്തും കിലോ മീറ്ററുകള്‍ അകലെ വാഹനങ്ങള്‍ തടഞ്ഞ് പോലീസ് ഗതാഗതം വഴിതിരിച്ചു വിടുകയായിരുന്നു.

ചെര്‍ക്കളയ്ക്കും ചട്ടഞ്ചാലിനും ഇടയിലാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടത്. ഇടുങ്ങിയ ദേളി വഴിയുള്ള യാത്ര ദുരിത പൂര്‍ണമായിരുന്നു. ട്രാഫിക് പോലീസ് നിയന്ത്രിച്ചിട്ടും ഗതാഗതം ഇടയ്ക്കിടെ മിനിറ്റുകളോളം ദേളി വഴി സ്തംഭിച്ചിരുന്നു. അതിനിടയില്‍ മുന്‍കരുതലിന്റെ ഭാഗമായി അപകടം നടന്ന ഭാഗത്ത് വൈദ്യുതി വിച്ഛേദിച്ചതും ജനങ്ങള്‍ക്ക് ദുരിതമായി.


ടാങ്കര്‍ ലോറി അപകടം: ദേളി റോഡില്‍ ഗതാഗതം ദുഷ്‌കരമായി


Keywords : Tanker-Lorry, Accident, Natives, Police, Fire, Kasaragod, Kerala, Cherkala, Traffic-block, Overturned Tanker lorry lifted, Panalam. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL