കാസര്‍കോട് നഗരസഭയിലെ കുത്തക സീറ്റായ ചെന്നിക്കരയില്‍ സി പി എം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
Oct 9, 2015, 12:53 IST
കാസര്‍കോട്: (www.kasargodvartha.com 09/10/2015) 15 വര്‍ഷമായി കുത്തക സീറ്റായി കൈവശം വെച്ചിരിക്കുന്ന ചെന്നിക്കരയില്‍ സി പി എം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ജനകീയനായ കെ ദിനേശാണ് സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. വിദ്യാനഗര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ദിനേശ് എഞ്ചിനീയറിംഗ് ഓഫീസില്‍ അസിസ്റ്റന്റായാണ് ജോലിചെയ്യുന്നത്.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തിലാണ് സി പി എം വാര്‍ഡ് നിലനിര്‍ത്തുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവുകൂടിയായ എം സുമതിയാണ് നിലിവില്‍ ഈ വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്. 15 വര്‍ഷം മുമ്പ് സുമതിയിലൂടെയാണ് യു ഡി എഫില്‍നിന്നും ഈ വാര്‍ഡ് സി പി എം പിടിച്ചെടുത്തത്. ഇതിന് ശേഷം ഒരു തവണ അഡ്വ. എ എം ജമാല്‍ ഈ വാര്‍ഡില്‍നിന്നും സി പി എം സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു.
17-ാം വാര്‍ഡായ ചെന്നിക്കരയില്‍ 400 വോട്ടിന്റെ ഭീരിപക്ഷത്തിലാണ് സി പി എം വിജയിച്ചത്. ബി ജെ പിയാണ് പ്രധാന എതിരാളിയെങ്കിലും യു ഡി എഫില്‍ കോണ്‍ഗ്രസാണ് ഈ വാര്‍ഡില്‍ മത്സരിക്കുന്നത്.
Keywords: Election-2015, Kerala, Kasaragod, CPM, K Dineshan to Chennikara, K Dinesh, K Dineshan to Contest in Chennikara.