ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
Oct 9, 2015, 17:11 IST
മംഗളൂരു: (www.kasargodvartha.com 09/10/2015) പൂവില്പനക്കാരനായ
ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഹൊസബൊട്ടു സ്വദേശി പ്രശാന്ത് (26) ആണ് മരിച്ചത്. രാവിലെ 7.30 ഓടെ മൂഡബിദ്രി ടൗണിന് സമീപത്തുവച്ചാണ് സംഭവം.
പൂവില്‍പ്പനക്കാരനായ യുവാവിന്റെ കടയുടെ മുന്നില്‍ വച്ചാണ് അക്രമണം നടത്തിയത്. ആറംഗ അജ്ഞാത സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. മാരകായുധങ്ങളുമായി എത്തിയ സംഘം ഓട്ടോപാര്ക്കില് കേന്ദ്രീകരിക്കുകയും ആളില്ലാത്ത തക്കം നോക്കി പിറകിലൂടെ വന്ന് തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.
പിന്നീട് അക്രമികള്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Keywords : Mangalore, National, Death, RSS, Prashanth.