city-gold-ad-for-blogger
Aster MIMS 10/10/2023

പ്രവര്‍ത്തന മികവിന് ഇവൈസിസിക്ക് യുവജന കൂട്ടായ്മയുടെ ഉപഹാരം

എരിയാല്‍: (www.kasargodvartha.com 10.10.2015) എരിയാല്‍ പ്രദേശത്ത് സാമൂഹ്യ - സാംസ്‌കാരിക - ആരോഗ്യ - വിദ്യാഭ്യാസ കലാ കായിക ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച് മുന്നേറുന്ന എരിയാല്‍ യൂത്ത് കള്‍ചറല്‍ സെന്ററിന് (ഇവൈസിസി) എരിയാലിലെ യുവജന കൂട്ടായ്മയായ പ്ലെ ഗെയ്‌സ് ഉപഹാരമായി ഇരിപ്പിടങ്ങള്‍ നല്‍കി. സംഘടനയുടെ പ്രവര്‍ത്തന മികവിനാണ് ഉപഹാരം നല്‍കിയതെന്ന് പ്ലെ ഗെയ്‌സ് ഭാരവാഹികള്‍ പറഞ്ഞു.

രൂപീകൃതം മുതല്‍ തന്നെ പ്രദേശത്തെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇവൈസിസി 2005ലും 2007ലും ജില്ലയിലെ മികച്ച യുവജന സംഘടനയ്ക്കുള്ള യൂത്ത് ക്ലബ് അവാര്‍ഡുകള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എരിയാല്‍ ടൗണില്‍ സൗജന്യമയി വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ഇവൈസിസി.

എരിയാല്‍ ഇവൈസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്ലെ ഗെയ്‌സ് ഭാരവാഹികളില്‍ നിന്ന് ഇവൈസിസി ജനറല്‍ സെക്രട്ടറി അബു നവാസ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഇവൈസിസി ഭാരവാഹികളായ ഷുക്കൂര്‍ എരിയാല്‍, ഹമീദ് എരിയാല്‍, ജാബിര്‍ കുളങ്കര, പ്ലെ ഗെയ്‌സ് ഗള്‍ഫ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്, നബീല്‍, അന്‍സാര്‍, ശിഹാബ്, റഫീഖ്, ഫവാസ് എന്നിവര്‍ സംബന്ധിച്ചു.

പ്രവര്‍ത്തന മികവിന് ഇവൈസിസിക്ക് യുവജന കൂട്ടായ്മയുടെ ഉപഹാരം

Keywords : Eriyal, Club, Kasaragod, Kerala, EYCC Eriyal, Play Guys. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL