കുണിയയില്‍ മൂന്നംഗസംഘം കാര്‍ തകര്‍ത്തു; ഡ്രൈവറെ അക്രമിച്ചു; പ്രതികള്‍ അറസ്റ്റില്‍
Oct 9, 2015, 09:50 IST
കുണിയ: (www.kasargodvartha.com 09/10/2015) മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ കുണിയയില്‍ ബൈക്കിലെത്തിയ സംഘം തടയുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കാര്‍ ഡ്രൈവറായ കാലിച്ചാനടുക്കം നെടുമ്പാറയിലെ ലിജോയ്ക്കാണ് (32) അക്രമത്തില്‍ പരിക്കേറ്റത്. ലിജോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലിജോയുടെ കാറിന്റെ ഗ്ലാസുകളും മറ്റും സംഘം അടിച്ചുതകര്‍ക്കുകയും ചെയ്തു. ഗള്‍ഫില്‍ പോകുന്ന സുഹൃത്തിനെ മംഗളൂരു വിമാനത്താവളത്തില്‍ കാറില്കൊണ്ടുപോവുകയായിരുന്നു ലിജു. കാര്‍ കുണിയയിലെത്തിയപ്പോള് പിറകെ ബൈക്കിലെത്തിയസംഘം തങ്ങള്‍ക്ക് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് കാര്‍ തടയുകയും ലിജോയെ വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതിന് ശേഷം വടികൊണ്ട് കാറിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.
സംഭവംകണ്ട് പരിസരവാസികള്‍ എത്തിയതോടെ സംഘം ബൈക്കില്‍ സ്ഥലംവിടുകയുംചെയ്തു. ലിജോയുടെ പരാതിയില്‍ കേസെടുത്ത ബേക്കല്‍ പോലീസ് വൈകുന്നേരത്തോടെ കുണിയ സ്വദേശികളായ റാഫി, ജാഫര്‍ സാദ്ദിഖ്, മുഹമ്മദ് സുഹൈല്‍ എന്നിവരെ അറസ്റ്റുചെയ്തു. ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്ചെയ്തു.

Keywords: Kuniya, Car, Attack, Arrest, Kasaragod, Kerala, Driver assaulted: 3 arrested, Malabar Wedding