സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ദുരന്തം
Sep 26, 2015, 10:22 IST
ബദിയടുക്ക: (www.kasargodvartha.com 26/09/2015) സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് നിസാര പരിക്ക്. കുമ്പളയില്‍നിന്നും ബദിയടുക്കവഴി മുള്ളേരിയയിലേക്ക് പോവുകയായിരുന്ന കെ.എല്‍. 14 ഡി. 9909 നമ്പര്‍ ഗുരുവായൂരപ്പന് ബസാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം.
ബദിയടുക്ക പിലാംകട്ടയില്വെച്ച് സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. ഭാഗ്യംകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാരാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.

Keywords: Accident, Bus Accident, Injured, Badiyadukka, Kasaragod, Kerala,