city-gold-ad-for-blogger
Aster MIMS 10/10/2023

21 കിലോ ഇല്ല സാറേ... ഇത് എട്ട് കിലോയേ ഉള്ളൂ

കാസര്‍കോട്: (www.kasargodvartha.com 10.09.2015) കുഡ്‌ലു ബാങ്ക് കവര്‍ച്ച കേസിലെ പ്രതികളെ തിരഞ്ഞിറങ്ങിയ പോലീസിന് അര്‍ധരാത്രി സംശയ സാഹചര്യത്തില്‍ പോകുന്ന കാറിനെ പിന്തുടര്‍ന്നന്നെത്തിയപ്പോള്‍ കണ്ടത് കിട്ടിയ മുതല്‍ വീതംവെക്കുന്ന കാഴ്ച. ബുധനാഴ്ച അര്‍ധരാത്രിയോടെ അടുക്കത്ത് ബയലിലാണ് സംഭവം.  www.kasargodvartha.com 10.09.2015

നാലംഗ സംഘം മൊഗ്രാല്‍ പുത്തൂര്‍ പുഴയില്‍ വലയിട്ട് മീന്‍ പിടിക്കാന്‍ പോയതായിരുന്നു. ഇവര്‍ക്ക് എട്ട് കിലോയോളം പുഴമീന്‍ കിട്ടി. ഇതുമായി വരുന്നതിനിടയിലാണ് കുഡ്‌ലു ബാങ്ക് കൊള്ള കേസുമായി ബന്ധപ്പെട്ട് പോലീസ് രാത്രികാല പരിശോധനയ്ക്കിറങ്ങിയത്.  www.kasargodvartha.com 10.09.2015

പുഴക്കരയില്‍ നിന്നും വരുന്ന കാറിനെ സംശയിച്ച് ഇവരറിയാതെ പോലീസ് പിന്തുടരുകയായിരുന്നു. അടുക്കത്ത് ബയലില്‍ ഹൈവേയില്‍ നിന്നും മാറി ഇടറോഡില്‍ കാര്‍ നിര്‍ത്തി ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കിട്ടിയ മീനുകളെല്ലാം വീതം വെക്കുകയായിരുന്നു. ഇതിനിടയിലാണ് പോലീസ് ജീപ്പ് കുതിച്ചെത്തിയത്.  www.kasargodvartha.com 10.09.2015

ജീപ്പില്‍ നിന്നും ചാടിയിറങ്ങിയ പോലീസുകാരെ കണ്ട് കൂട്ടത്തിലുണ്ടായിരുന്നവരെല്ലാം ഭയന്നുവിറച്ചു. പോലീസ് തിരഞ്ഞെത്തിയത് കുഡ്‌ലു ബാങ്ക് കവര്‍ച്ചക്കാരെയാണെന്ന് മനസിലാക്കിയ സംഘത്തിലെ പ്രായംചെന്നയാള്‍ തമാശ രൂപത്തിലാണ് ഇത് 21 കിലോ അല്ല സാറേ, എട്ട് കിലോ മത്സ്യമാണെന്ന് പറഞ്ഞത്. പിടക്കുന്ന പുഴ മത്സ്യം കണ്ട പോലീസ്, ഇത് ഇനി കൊണ്ടുപോയി ഫ്രിഡ്ജില്‍ വെച്ച് കളയാതെ ഫ്രെഷായി തന്നെ പെട്ടെന്ന് കറിയാക്കി കഴിക്കണമെന്ന് ഉപദേശിച്ചാണ് ചിരിയടക്കാനാകാതെ മടങ്ങിയത്.   www.kasargodvartha.com 
21 കിലോ ഇല്ല സാറേ... ഇത് എട്ട് കിലോയേ ഉള്ളൂ

Keywords: Kasaragod, Kerala, case, Accuse, Police, Robbery, 8 kg, not 21 kg.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL