Join Whatsapp Group. Join now!
Aster MIMS 10/10/2023

പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യംചെയ്ത യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു

പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതിനെ ചോദ്യംചെയ്ത നാട്ടുകാരായ യുവാക്കളെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. നാലാംമൈല്‍ തെവളപ്പിലെ മുഹമ്മദ് ആസിഫ് (22), സൈനുല്‍ ആബിദ് (21) Kasaragod, Kerala, Assault, Youth, Hospital, Injured, Bike, Muhammed Asif, Zainul Abid, Thaivalappu, Hidayath Nagar
കാസര്‍കോട്: (www.kasargodvartha.com 31/08/2015) പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതിനെ ചോദ്യംചെയ്ത നാട്ടുകാരായ യുവാക്കളെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. നാലാംമൈല്‍ തെവളപ്പിലെ മുഹമ്മദ് ആസിഫ് (22), സൈനുല്‍ ആബിദ് (21) എന്നിവരാണ് അക്രമത്തിനിരയായത്.

രണ്ട് ദിവസം മുമ്പ് തൈവളപ്പില്‍ ബൈക്കിലെത്തിയ സംഘം ഒരു പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് ആസിഫും, ആബിദും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. പിന്നീട് പ്രശ്‌നം പറഞ്ഞു തീര്‍ക്കാനെന്ന് പറഞ്ഞ് റഹ് മത്ത് നഗറിലേക്ക് കൊണ്ടുപോയി ഖാദര്‍, മുഹമ്മദലി, അഫ്‌സല്‍ തുടങ്ങി പത്തോളം വരുന്ന സംഘം മര്‍ദിക്കുകയും, തുടര്‍ന്ന് കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു.

ആബിദിന്റെ ഇരുകൈകള്‍ക്കും, മുഖത്തുമാണ് പരിക്ക്. അഫ്‌സലിന്റെ വലതു കൈക്കാണ് മുറിവേറ്റത്.

Post a Comment