എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ഭര്‍തൃമതി മരണപ്പെട്ടു
Aug 30, 2015, 07:10 IST
കുമ്പള: (www.kasargodvartha.com 30/08/2015) എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഭര്‍തൃമതി മരണപ്പെട്ടു. പുത്തിഗെ എ കെജി നഗറിലെ അബ്ദുല്‍ റഹ് മാന്റെ ഭാര്യ റുഖിയ(34) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് റുഖിയയെ ഒരാഴ്ച മുമ്പ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതിക്ക് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് സ്ഥിരീകരിച്ചത.
ഇതിനിടെ യുവതി അത്യാസന്ന നിലയിലായതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. യൂസഫ്- ആഇശ ദമ്പതികളുടെ മകളാണ്. മക്കള്‍: മുഹമ്മദ് ബാദുഷ, ആയിഷത്ത് സൈഫുന്നീസ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, ഉമറുല്‍ ഫാറൂഖ്, ഫാത്തിമത്ത് ഖദീജ.
Keywords: Kumbala, Death, Obituary, Kasaragod, Kerala, H1N1, Fever, Treatment, Mangaluru, Woman dies after H1N1.
Advertisement: