city-gold-ad-for-blogger
Aster MIMS 10/10/2023

അടിവസ്ത്രത്തിലൊളിപ്പിച്ച് 83 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശിനി മുംബൈയില്‍ പിടിയില്‍

മുംബൈ: (www.kasargodvartha.com 26/08/2015) അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിനിയായ യുവതിയെ മുംബൈയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഫാത്തി മുത്തു റുബീന(39) യാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. 83ലക്ഷം രൂപ വിലവരുന്ന 3495 ഗ്രാം സ്വര്‍ണം റുബീനയില്‍ നിന്നും പിടിച്ചെടുത്തു.

30 സ്വര്‍ണബാറുകളായി പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു സ്വര്‍ണം. ദുബൈയില്‍ നിന്നും ജെറ്റ് എയര്‍േവസിന്റെ ഫ്‌ലൈറ്റില്‍ മുംബൈയിലെത്തിയതായിരുന്നു റുബീന. തുടര്‍ച്ചയായി വിമാനയാത്ര ചെയ്യുന്ന ഇവരെ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് സ്വര്‍ണം പിടികൂടിയത്.

പ്രതിഫലം വാങ്ങിയാണ് താന്‍ സ്വര്‍ണം കടത്തുന്നതെന്ന് റുബീന കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒന്നരലക്ഷത്തിന്റെ ബോണ്ടിന്‍മേല്‍ റുബീനയ്ക്ക് ജാമ്യം അനുവദിച്ചു.
അടിവസ്ത്രത്തിലൊളിപ്പിച്ച് 83 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശിനി മുംബൈയില്‍ പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mumbai, Kasaragod, Kerala, Air Intelligence Unit (AIU), Customs, Arrested, Woman, Smuggle, 3.5 kilograms of gold bars, Woman air passenger held with gold worth Rs 83 lakh at Mumbai airport.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL