city-gold-ad-for-blogger
Aster MIMS 10/10/2023

സുരയ്യ വിമണ്‍സ് ഫോറത്തിന്റെ പ്രഥമ മാധ്യമ അവാര്‍ഡ് ജയനാദം മാസികയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com 31/08/2015) സുരയ്യ വിമണ്‍സ് ഫോറത്തിന്റെ പ്രഥമ മാധ്യമ അവാര്‍ഡ് ജയനാദം മാസികയ്ക്ക് നല്‍കുമെന്ന് ഫോറം ചെയര്‍പേഴ്‌സണ്‍ ഫാത്വിമ അബ്ദുല്ല കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25,000രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. സുരയ്യ വിമണ്‍സ് ഫോറം കമലാസുരയ്യയുടെ ഏഴാം ചരമവാര്‍ഷികദിനത്തില്‍  സംഘടിപ്പിക്കുന്ന അനുസ്മാരണ പരിപാടിയില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കും. കാസര്‍കോട് കേന്ദ്രമായി പുറത്തിറങ്ങുന്ന ജയനാദം മാസിക സ്ത്രീവിഷയങ്ങള്‍ക്കും സ്ത്രീ എഴുത്തുകാര്‍ക്കും നല്‍കിയ മികച്ച പരിഗണനയും ഇടവും കണക്കിലെടുത്താണ് അവാര്‍ഡ്. ജില്ലയില്‍ നിന്നും പുറത്തിറങ്ങുന്ന പത്രമാസികകള്‍ വനിതാ എഴുത്തുകാര്‍ക്ക് കൂടുതല്‍ ഇടം നല്‍കണമെന്നും അവര്‍ പറഞ്ഞു.

കാസര്‍കോട് ജില്ലിയ്ക്കായി ഏറെ സംഭാവനകള്‍ അര്‍പ്പിച്ച  മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന കെ.എം. അഹ് മദിന്റെ പേരിലുള്ള നഗരിയിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.  പരിപാടിയില്‍ ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ റഹ്മാന്‍ തായലങ്ങാടി, വി.വി. പ്രഭാകരന്‍, എസ്. സുരേന്ദ്രന്‍, പി. ചന്ദ്രമോഹനന്‍, സുബ്ബണഷെട്ടി, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ദേവദാസ് പാറക്കട്ട, സണ്ണി ജോസഫ്, അബ്ദുര്‍ ഹ്മാന്‍ ആലൂര്‍, ഖാലിദ് പൗവ്വല്‍ എന്നിവരെ ആദരിക്കും.

2003ല്‍ കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാല്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച സാമൂഹ്യ സംഘടനയാണ് സുരയ്യ മഹിളാ സമാജം. കഴിഞ്ഞ 12 വര്‍ഷത്തിനിടെ വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ സമാജം സംഘടിപ്പിച്ചു. ദുരിതം അനുഭവിക്കുന്നവര്‍ക്കും പാവങ്ങള്‍ക്കും ആശ്വാസം പകരുകയാണ് സമാജത്തിന്റെ ലക്ഷ്യം. ചികിത്സ സഹായം, സൗജന്യ റേഷന്‍ വിതരണം, വിദ്യാഭ്യാസ സഹായം തുടങ്ങിയ മേഖലകളിലാണ് സാന്ത്വന പ്രവര്‍ത്തനം നടത്തുന്നത്.

മൊഗ്രാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരയ്യ മഹിളാ സമാജത്തെ ജില്ലാതലത്തില്‍ സ്ത്രീകളുടെ സാംസ്‌കാരിക കൂട്ടായ്മയാക്കി വളര്‍ത്തുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി സുരയ്യ വിമണ്‍സ് ഫോറം എന്ന സംഘടനയ്ക്ക് രൂപം നല്‍കി. സ്ത്രീകളുടെ സാമൂഹ്യവും സാസ്‌കാരികവുമായ വളര്‍ച്ചയാണ് ഫോറം ലക്ഷ്യം വെക്കുന്നത്. സ്ത്രീകള്‍ക്ക് പൊതുഇടങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് വികസിപ്പിച്ചെടുക്കുന്നതിനായി  പ്രതിമാസ സംവാദസദസ്സുകള്‍ സംഘടിപ്പിക്കും.

സ്ത്രീകളുടെ സാഹിത്യ രചനകളെ പുറംലോകത്തെത്തിക്കുന്നതിനും പ്രത്യേക സംവിധാനം ഫോറം ഉണ്ടാക്കും. ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമ തലത്തില്‍ സജീവമാക്കുന്നതിനായി ജില്ലയിലെ  ത്രിതല പഞ്ചായത്ത് വനിതാ അംഗങ്ങളുടെ സഹകരണം തേടാനും ഫോറം തീരുമാനിച്ചിട്ടുണ്ട്. സുരയ്യ വിമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഫാത്വിമ അബ്ദുല്ലയോടൊപ്പം സെക്രട്ടറി ന്യൂര്‍ജഹാന്‍ ബീഗം, മീഡിയവണ്‍ ബ്യൂറോ ചീഫ് ഷഫീഖ് നസ്‌റുല്ല എന്നിവരും പങ്കെടുത്തു.
സുരയ്യ വിമണ്‍സ് ഫോറത്തിന്റെ പ്രഥമ മാധ്യമ അവാര്‍ഡ് ജയനാദം മാസികയ്ക്ക്

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL