എസ്ഡിപിഐ ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
Aug 31, 2015, 17:00 IST
ഉദുമ: (www.kasargodvartha.com 31/08/2015) എസ്ഡിപിഐ ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ചാണ് എസ്ഡിപിഐ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചത്.
അടുത്ത കാലത്തായി ബേക്കല്‍ സ്റ്റേഷന് പരിധിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം പറഞ്ഞു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് മനാസ് പാലിച്ചിയടുക്കം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനാസിഫ് ദേളി, മണ്ഡലം സെക്രട്ടറി അഷ്റഫ് കോളിയടുക്കം, മണ്ഡലം ട്രഷറര്‍ റഫീഖ് താമരക്കുഴി, ജില്ലാ സെക്രട്ടറി മുഹമ്മദ് പാക്യാര എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ട്രഷറര്‍ റാസിഖ് ദേളി നന്ദി പറഞ്ഞു.
Keywords : Udma, SDPI, March, Police, Bekal, Inauguration, Kerala, Case, Accuse, Kasaragod, NU Abdul Salam.
Advertisement: