ഗള്‍ഫുകാരന്റെ കൊല; പ്രതിയായ ഇളയച്ഛന്റെ അറസ്റ്റു വൈകിട്ടോടെ
Aug 28, 2015, 12:51 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 28/08/2015) ഗള്‍ഫുകാരനായ ചന്തേര പടിഞ്ഞാറെക്കരയിലെ പി.കുഞ്ഞിക്കണ്ണന്റെ മകന് രാജേഷി(34)നെ കുത്തിക്കൊന്ന കേസില്‍ പ്രതിയായ ഇളയച്ഛന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്ന് പോലീസ്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് വീട്ടില്‍ വെച്ച് രാജേഷിനെ ഇളയച്ഛനായ കുഞ്ഞികൃഷ്ണന് കുത്തിക്കൊന്നത്.
വാക്ക് തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ രാജേഷിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലിക്കാരനായ രാജേഷ് നാല് മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ചന്തേരയില്‍ എത്തിച്ച് സംസ്കരിക്കും. ഭാര്യ:സ്വാതി (ഉദുമ).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Trikaripur, Kasaragod, Kerala, arrest, Police, Murder, Rajesh murder case: suspected held.
Advertisement: