city-gold-ad-for-blogger
Aster MIMS 10/10/2023

കന്നുകാലികളുമായി പോവുകയായിരുന്ന വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ചു

കുന്താപുരം: (www.kasargodvartha.com 28/08/2015) കന്നുകാലികളുമായി പോവുകയായിരുന്ന വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ചു. മൂട്ളക്കട്ടെ എംഐടി കോളജിന് സമീപമാണ് സംഭവം.
രണ്ട് പശുവും, ഒരു പശുക്കുട്ടിയുമാണ് ടാറ്റ എയ്‌സ് വാഹനത്തിലുണ്ടായിരുന്നത്. നേരമ്പള്ളിയിലെ അപ്പു ശേരിഖറില്‍ നിന്നും 73,000 രൂപ കൊടുത്ത് വാങ്ങിയതാണ് പശുവിനെയും കുട്ടികളെയുമെന്ന് ഉടമ കര്‍വാടിയിലെ മുക്താര്‍ അലി സാഹിബ് പറഞ്ഞെങ്കിലും നാട്ടുകാര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.

പശുവിനെ പണം കൊടുത്ത് വാങ്ങിയതാണെന്നുള്ള തെളിവ് നാട്ടുകാര്‍ക്ക് കാണിച്ചെങ്കിലും ഫലമുണ്ടായില്ല. പശുക്കളെ അറവുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിന്റെ അനുമതി വാങ്ങിയാല്‍ വിട്ടുകൊടുക്കാമെന്ന വ്യവസ്ഥയോടെ പോലീസ് പശുക്കളെ ഗോശാലയിലേക്ക് മാറ്റി.

കന്നുകാലികളുമായി പോവുകയായിരുന്ന വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ചു

Keywords : Kasaragod, Kerala, Kundapur, Cow, Lorry, Natives, Police, People intercept vehicle carrying cattle without permission. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL