സമൃദ്ധിയില്‍ നാടെങ്ങും പൊന്നോണം
Aug 28, 2015, 12:34 IST
കാസര്‍കോട്: (www.kasargodvartha.com 28/08/2015) സമ്പല്‍ സമൃദ്ധിയുടെ പൂക്കളം തീര്‍ത്ത് നാടെങ്ങും ഓണാഘോഷം. മാവേലി നാടുവാണിരുന്ന സുന്ദരമായ ഒരുകാലഘട്ടത്തിന്റെ ഓര്മ പുതുക്കിക്കൊണ്ടാണ് പൊന്നോണം നാടെങ്ങും ആഘോഷിക്കുന്നത്. വസന്തോത്സവത്തെ ആഹ്ലാദത്തോടേയും സന്തോഷത്തോടെയുമാണ് ജനങ്ങള്‍ വരവേറ്റത്. അതിരാവിലെ മുറ്റത് മനോഹരമായ പൂക്കളംതീര്ത്താണ് മാവേലിയെ വരവേറ്റത്.
ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യകഴിച്ച് വിനോദ പരിപാടിയില്‍ മുഴുകാനുള്ള ഒരുക്കത്തിലാണ് നാട്. സമ്പല്‍ സമൃതിയുടെ പൊന്നോണം ജാതി - മത ഭേദമില്ലാതെയാണ് നാടെങ്ങും ആഘോഷിക്കുന്നത്. ഗൃഹാതുരത്വം തുളമ്പുന്ന ആഘോഷത്തിനായി കുടുംബാംഗങ്ങളെല്ലാം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും പൊന്നോണത്തിന് മാത്രമുള്ളതാണ്.
കുളിച്ച് ഓണക്കോടിയുമുടുത്ത് വാഴയിലയില്‍ 18 തരം കറികളും മൂന്ന് തരം പായസവും മറ്റുവിഭവങ്ങളും വിളമ്പിയാണ് മാവേലിയെ കാത്തിരിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം ഓണസദ്യകഴിച്ചശേഷം നാട്ടിലെ ക്ലബ്ബുകളും സാംസ്ക്കാരിക സ്ഥാപനങ്ങളും നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ മുഴുകും. രാവിലെ പൂക്കള മത്സരങ്ങളും ഉച്ചയ്ക്ക് ശേഷം വൈവിധ്യമാര്‍ന്ന കലാപരിപാടികളുമാണ് ഒരിക്കിയിരിക്കുന്നത്.
Keywords: Onam celebrations, Kasaragod, Kerala, Flower, Club,
Advertisement: