city-gold-ad-for-blogger
Aster MIMS 10/10/2023

പ്രതിഷേധത്തിന്റെ പുതിയ വഴി; കുമ്പള ദേശീയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം

കുമ്പള: (www.kasargodvartha.com 28/08/2015) കുമ്പള - ഉപ്പള ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിക്കാന്‍ വേറിട്ട വഴികളുമായി കുമ്പള - ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയത് കൗതുകമായി. തിരുവോണ നാളില്‍ ദേശീയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം സംഘടിപ്പിച്ചാണ് വാട്ട്‌സ് ആപ്പ് കൂട്ടായ്മയില്‍ നിന്നും ഉടലെടുത്ത കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധിച്ചത്.

രാവിലെ 10 മണിയോടെ കുമ്പള ബദര്‍ ജുമാ മസ്ജിദിനു മുമ്പില്‍ ദേശീയ പാതയോരത്ത് ഒത്തു കൂടിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പത്തരയോടെ പ്ലക്കാര്‍ഡുമൊരുക്കി കുമ്പള പാലത്തിനടുത്തുള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തി. പിന്നീട് പാലം മുതല്‍ ടൗന്‍ ജംങ്ഷന്‍ വരെയുള്ള നൂറു മീറ്റര്‍ പാതയിലുള്ള കുഴികള്‍ എണ്ണിത്തീര്‍ക്കുകയായിരുന്നു. കുഴിയെണ്ണല്‍ മത്സരത്തില്‍ ജേതാക്കളായവര്‍ക്ക് സമ്മാനവും നല്‍കി.

നൗഫല്‍ തളങ്കര ഒന്നാം സമ്മാനവും, അഷ്‌റഫ് ബദരിയ നഗര്‍ രണ്ടാം സമ്മാനവും നേടി. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എഫ് ഇക്ബാല്‍, വൈസ് ചെയര്‍മാന്‍ കെ. രാമകൃഷ്ണന്‍, കണ്‍വീനര്‍ അബ്ദുല്ലത്വീഫ് കുമ്പള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യാത്രക്കാര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.

ആരിഫ് മൊഗ്രാല്‍, മന്‍സൂര്‍, അഷ്‌റഫ് ബദരിയ നഗര്‍, ഇസ്മാഈല്‍ മൂസ, മഹ്മൂദ് കൈക്കമ്പ, പി.കെ അബ്ദുല്ല, അംബൂഞ്ഞി തലക്കളായ്, അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുത്തു.  കുമ്പള - ഉപ്പള ദേശീയ പാത ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും അടുത്ത ടെന്‍ഡര്‍ പ്രകാരം പണി തുടങ്ങുമ്പോള്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നുമാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.

പ്രതിഷേധത്തിന്റെ പുതിയ വഴി; കുമ്പള ദേശീയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം

പ്രതിഷേധത്തിന്റെ പുതിയ വഴി; കുമ്പള ദേശീയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം
പ്രതിഷേധത്തിന്റെ പുതിയ വഴി; കുമ്പള ദേശീയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം
പ്രതിഷേധത്തിന്റെ പുതിയ വഴി; കുമ്പള ദേശീയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം
പ്രതിഷേധത്തിന്റെ പുതിയ വഴി; കുമ്പള ദേശീയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം

Keywords : Kasaragod, Kerala, Protest, Natives, Kumbala, Uppala, Road-Damage, New way for protest in Kumbala. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL