Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: ആദ്യ ഭാര്യ അറസ്റ്റില്‍

ഉള്ളാള്‍ അലേക്കലിലെ ഓട്ടോ ഡ്രൈവര്‍ ഹിദായത്തിന്റെ (28) കൊലയുമായി ബന്ധപ്പെട്ട് ഒന്നാം ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. അലേക്കലിലെ ഫാസില (28) യെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. Murder, Auto Driver, arrest, Accuse, Mangalore, National, Wife, Murder of auto driver Hidayath - Wife arrested, search for others on
മംഗളൂരു: (www.kasargodvartha.com 31/08/2015) ഉള്ളാള്‍ അലേക്കലിലെ ഓട്ടോ ഡ്രൈവര്‍ ഹിദായത്തിന്റെ (28) കൊലയുമായി ബന്ധപ്പെട്ട് ഒന്നാം ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. അലേക്കലിലെ ഫാസില (28) യെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് ഹിദായത്തിനെ നാട്ടക്കലില്‍ ഓട്ടോയ്ക്കുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഫാസിലയുടെ സഹോദരന്‍ ഫാറൂഖ് ഉള്‍പെടെയുള്ളവരെ പോലീസ് തിരയുകയാണ്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കുടുംബ പ്രശ്‌നമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസിന് വ്യക്തമായിരുന്നു. ആദ്യ ഭാര്യയുടെ ബന്ധുക്കളില്‍ നിന്നും തനിക്ക് ഭീഷണിയുള്ളതായി കാണിച്ച് കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഹിദായത്ത് ഉള്ളാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാസിലയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യ ഭാര്യയെ ഒഴിവാക്കി ഹിദായത്ത് മറ്റൊരു വിവാഹം ചെയ്തിരുന്നു. ഇതാണ് കൊലയിലേക്ക് വഴിവെച്ചത്. അറസ്റ്റിലായ ഫാസിലയെ കോടതിയില്‍ ഹാജരാക്കി.


Keywords: Murder, Auto Driver, arrest, Accuse, Mangalore, National, Wife, Murder of auto driver Hidayath - Wife arrested, search for others on. 

Post a Comment