city-gold-ad-for-blogger
Aster MIMS 10/10/2023

വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്ത കേസ്; കാസര്‍കോട് സ്വദേശികളടക്കം 6 പേര്‍ പിടിയില്‍

കൊച്ചി: (www.kasargodvartha.com 02/08/2015) വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശികളടക്കം ആറു പേരെ കളമശ്ശേരി പോലീസ് പിടികൂടി. ബംബ്രാണയിലെ നിസാം (33), ബംബ്രാണ കുന്നില്‍ ആരിഫ് (30), കണ്ണൂര്‍ മുഴുപ്പിലങ്ങാട്ടെ ഷിജില്‍ (24), താഴേ ചൊവ്വയിലെ ദീപേഷ് (27), കൂത്തുപറമ്പ് കാരാട്ടുകുന്ന് സുനീര്‍ (28), കണ്ണൂര്‍ മുഴുപ്പിലങ്ങാട്ടെ ഫൈസല്‍ (30) എന്നിവരാണ് പിടിയിലായത്.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതി മുഖാന്തിരമാണ് പ്രതികള്‍ ഇടപ്പള്ളി ഉണിച്ചിറയിലെ വ്യാപാരിയില്‍ നിന്നും പണം തട്ടിയത്. അത്യാവശ്യമായി മട്ടാഞ്ചേരിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയെത്തുകയും വ്യാപാരി യുവതിയെ ആശുപത്രിയിലാക്കി പോകാനൊരുങ്ങുമ്പോള്‍ ആറംഗസംഘം തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു. യുവതിയോടൊപ്പമുള്ള ഫോട്ടോയും സംഘം എടുത്തു. വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനാല്‍ വ്യാപാരി ആദ്യം ഇതാരോടും പറഞ്ഞില്ല.

കഴിഞ്ഞ ദിവസം വീണ്ടും വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ സംഘം ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാപാരി പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. സംഘം ഉപയോഗിക്കുന്ന കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘത്തലവനായ നിസാം തിരുവനന്തപുരത്തും കോട്ടയത്തും സമാനമായ കേസുകളില്‍ പ്രതിയാണ്. അഞ്ചാം പ്രതിയായ ഷിജില്‍ ഇടയ്ക്കാട് പൊലീസ് സ്‌റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്ത കേസ്; കാസര്‍കോട് സ്വദേശികളടക്കം 6 പേര്‍ പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL