Join Whatsapp Group. Join now!
Aster MIMS 10/10/2023

അധ്യാപകന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട 9.74 ലക്ഷം രൂപ ടാങ്കര്‍ ലോറി ഡ്രൈവറില്‍ നിന്ന് കണ്ടെത്തി

പാക്കം ഗവ. ഹൈസ്‌കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ല് മാറി ചട്ടഞ്ചാലിലെ ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്ക് വരുന്നതിനിടെ അധ്യാപകന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട 9,74,424 Kasaragod, Chattanchal, Teacher, School, Tanker-Lorry, Driver, Kerala, Investigation, Road, Bag
ചട്ടഞ്ചാല്‍: (www.kasargodvartha.com 22/08/2015) പാക്കം ഗവ. ഹൈസ്‌കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ല് മാറി ചട്ടഞ്ചാലിലെ ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്ക് വരുന്നതിനിടെ അധ്യാപകന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട 9,74,424 രൂപ ടാങ്കര്‍ ലോറി ഡ്രൈവറില്‍ നിന്നും കണ്ടെടുത്തു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ അനില്‍കുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മംഗളൂരുവില്‍ ടാങ്കര്‍ ലോറി ഡ്രൈവറില്‍ നിന്നും ബേക്കല്‍ പോലീസ് പണം കണ്ടെത്തിയത്.

മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കെഎ 01 സി 9483 ടാങ്കര്‍ ലോറി ഡ്രൈവര്‍ പണമടങ്ങിയ ബാഗ് റോഡില്‍നിന്ന് എടുക്കുന്നത് കണ്ടുവെന്ന് അനില്‍കുമാര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബേക്കല്‍ എസ്.ഐ ആദംഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളൂരുവിലേക്ക് തിരിച്ചത്.

ലോറി ഡ്രൈവര്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് വിശദമായ ചോദ്യംചെയ്യലില്‍ പണം കിട്ടിയ കാര്യം സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പാക്കം സ്‌കൂളിലെ അധ്യാപകനായ രാജേഷിന്റെ കൈയില്‍നിന്നും പണമടങ്ങിയ ബാഗ് ചട്ടഞ്ചാലിനും കുണിയയ്ക്കുമിടയിലുള്ള സ്ഥലത്ത് നഷ്ടപ്പെട്ടത്. ചട്ടഞ്ചാലിലെ ട്രഷറിയില്‍നിന്ന് സ്‌കൂളിലേക്കുള്ള ശമ്പളവും ഓണം ബോണസും ബില്‍ മാറി വരുമ്പോഴായിരുന്നു സംഭവം.

ടാങ്കര്‍ ലോറി ഡ്രൈവര്‍ റോഡില്‍ നിന്നും ബാഗെടുക്കുന്നത് കണ്ടുവെന്ന അനില്‍ കുമാറിന്റെ മൊഴിയാണ് അന്വേഷണത്തില്‍ പോലീസിനെ സഹായിച്ചത്. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ ശശിധരന്‍, എ ബാലചന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു.

Keywords: Kasaragod, Chattanchal, Teacher, School, Tanker-Lorry, Driver, Kerala, Investigation, Road, Bag, Lost cash found from lorry driver. 

Post a Comment