മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ലോറിക്ക് പിറകില്‍ കെ.എസ്.ആര്.ടി.സി ബസിടിച്ച് 25 പേര്‍ക്ക് പരിക്ക്
Aug 2, 2015, 20:25 IST
മഞ്ചേശ്വരം: (www.kasargodvartha.com 02/08/2015) മഞ്ചേശ്വരം ദേശീയ പാതയില്‍ കുഞ്ചത്തൂര്‍ തുമിനാട് ലോറിക്ക് പിറകില്‍ കെ.എസ്.ആര്.ടി.സി ബസിടിച്ച്, ബസിലുണ്ടായിരുന്ന 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകില്‍ വരികയായിരുന്ന കേരള ആര്.ടി.സി ബസ് പിന്നില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടും. ഓടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റവരെ തൊക്കോട്ടെയും, ദേര്ളക്കട്ടയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കാസര്‍കോട്, കുമ്പള, ഉപ്പള ഭാഗത്തുള്ളവരാണ്.
Keywords : Manjeshwaram, Accident, Bus, Injured, KSRTC, Hospital, Kasaragod, Kunjathur.