city-gold-ad-for-blogger
Aster MIMS 10/10/2023

രാഷ്ട്രീയ സംഘര്‍ഷം: പ്രകോപനം സൃഷ്ടിക്കുന്ന ഫേസ്ബുക്ക്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 31/08/2015) സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ള സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം രൂക്ഷമാക്കുന്ന രീതിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ഫേസ്ബുക്ക്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍. എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ തിരിച്ചടിക്ക് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.

കഴിഞ്ഞദിവസം അക്രമ സംഭവവുമായി ബന്ധപ്പെടുത്തി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടന്നിരുന്നു. കാഞ്ഞങ്ങാട്, കോടോം ബേളൂര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്നാണ് ഫേസ്ബുക്കിലും, വാട്ട്‌സ് ആപ്പിലും പ്രചരിച്ചത്. പിന്നീട് ഇത് വ്യാജമാണെന്ന്് അധികൃതര്‍ അറിയിക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതത്തിന് ശേഷം വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള പ്രകോപനവുമായി ചിലര്‍ ഫേസ്ബുക്കിലൂടെ പരസ്യമായി പ്രതികരിച്ചതോടെയാണ് സോഷ്യല്‍ മീഡിയയെ സൈബര്‍ സെല്‍ കൂടുതല്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്.

'എത്രയും വേഗം തിരിച്ചടിക്കുകയാണ് വേണ്ടത്, പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിച്ചില്ലെങ്കില്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്നും' മറ്റുമുള്ള ചില പോസ്റ്റുകളും കമന്റുകളും ഉണ്ടായിട്ടുണ്ട്. നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയിലുള്ള പോസ്റ്റുകളാണ് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്നത്. പ്രകോപനപരമായ ഇത്തരം പോസ്റ്റുകള്‍ക്ക്് ശേഷമാണ് അക്രമണ പരമ്പരകള്‍ ജില്ലയില്‍ പലേയിടത്തും അരങ്ങേറുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കൊലപാതകം ആഹ്വാനം ചെയ്യുന്ന രീതിയിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന്് പോസ്റ്റുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ പോലീസ് ഇതിനെ നിസാരമായി തള്ളിക്കളയുന്നില്ല. ഗൗരവത്തോടെതന്നെയാണ് ഇത്തരം പോസ്റ്റുകള്‍ കാണുന്നതെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.
രാഷ്ട്രീയ സംഘര്‍ഷം: പ്രകോപനം സൃഷ്ടിക്കുന്ന ഫേസ്ബുക്ക്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍

Related News:
കാഞ്ഞങ്ങാട്ടെ സംഘര്‍ഷം: എ.ഡി.ജി.പി. കായക്കുന്നും കൊളവയലും സന്ദര്‍ശിച്ചു

സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍

ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് വെട്ടേറ്റു

സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍

സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു

കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട്‌ ജില്ലയില്‍ ഹര്‍ത്താല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL