പ്രണയ നൈരാശ്യം: ആരോഗ്യ വകുപ്പ് ജീവനക്കാരന് തൂങ്ങിമരിച്ച നിലയില്‍
Aug 16, 2015, 20:30 IST
കുന്താപുരം: (www.kasargodvartha.com 16/08/2015) കര്‍ണാടക ആരോഗ്യ വകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിത്രദുര്‍ഗയിലെ കെഞ്ചരപ്പയുടെ മകന് കെ. കിരണ്‍ കുമാറാണ് (27) മരിച്ചത്.
അഞ്ച് വര്‍ഷത്തോളമായി ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു കിരണ്‍ കുമാര്‍. ഞായറാഴ്ച രാവിലെയാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവല്കുണ്ട പിഎച്ച്സിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്തുവരികയായിരുന്ന കിരണ്‍ ഒരു പെണ്‍കുട്ടിയുമായി ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ പ്രശ്നമാണ് മരണത്തിന് വഴിവെച്ചതെന്നാണ് സൂചന.
രാവിലെ ഫോണെടുക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Keywords : Death, Mangalore, Youth, Love, National, Health department employee ends life, allegedly over love failure.