city-gold-ad-for-blogger
Aster MIMS 10/10/2023

ജിംഖാന മേല്‍പറമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: വിജിലന്‍സ് സി.ഐ ഡോ. ബാലകൃഷ്ണന്‍

മേല്‍പറമ്പ്: (www.kasargodvartha.com 28/08/2015) ജീവിത സായാഹ്നത്തില്‍ മക്കളും ഉറ്റവരും പാതിവഴിയില്‍ ഉപേക്ഷിച്ച് വൃദ്ധ സദനത്തിലെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിട്ട മാതാപിതാക്കള്‍ക്ക് ഓണക്കോടിയുമായി എത്തിയ ജിംഖാന മേല്‍പറമ്പിന്റെ പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് കാസര്‍കോട് വിജിലന്‍സ് സി.ഐ ഡോ. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അന്തേവാസികള്‍ക്ക് വേണ്ടി പൂക്കളം ഒരുക്കി, ഓണപ്പാട്ട് പാടി സ്വന്തം മക്കള്‍ കയ്യില്‍ വെച്ചു കൊടുക്കേണ്ട ഓണക്കോടി ജിംഖാന പോലുള്ള സന്നദ്ധ സംഘടനകള്‍ നിര്‍വഹിക്കുമ്പോള്‍ ഈ മാതാപിതാക്കള്‍ ഈ ലോകത്ത് ഞങ്ങള്‍ ഒറ്റപ്പെട്ടു പോയിട്ടില്ലെന്ന് ആശ്വസിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരവനടുക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ജിംഖാന മേല്‍പറമ്പ് ഒരുക്കിയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.ഐ ഡോ. ബാലകൃഷ്ണന്‍.

ജിംഖാന അംഗങ്ങളായ സലാം കൈനോത്ത്, അനൂപ് കൈനോത്ത് എന്നിവര്‍ ഓണപ്പാട്ട് ആലപിച്ചു. ഡോ.  ബാലകൃഷ്ണന്‍ ഓരോ അന്തേവാസികളെയും നേരില്‍കണ്ട് വിശേഷങ്ങള്‍ ആരാഞ്ഞും സാന്ത്വന   വാക്കുകള്‍ നല്‍കിയും അവരെ ആശ്വസിപ്പിച്ചു. വേദനിക്കുന്ന മാതൃ ഹൃദയങ്ങളുടെ ഓരോ വാക്കുകളും   എല്ലാവരെയും കണ്ണീരിലാഴ്ത്തി.

ജിംഖാന രക്ഷാധികാരി ജാബിര്‍ സുല്‍ത്താന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൃദ്ധ മന്ദിരം ഓഫീസര്‍  റസിയ, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, അബൂബക്കര്‍ എ.എച്ച്, റഹ് മാന്‍ കൈനോത്ത്, അശോകന്‍ പി.കെ,  ഖാദര്‍ മെഡിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബഷീര്‍ മരവയല്‍ സ്വാഗതവും ശിഹാബ് തങ്ങള്‍ അല്‍ ഹാദി  മേല്‍പറമ്പ് നന്ദിയും പറഞ്ഞു. സിദ്ദീഖ് ഗുലാബ, ബി.എച്ച് ഹംസ, ഇല്യാസ് പള്ളിപ്പുറം, ഷരീഫ് ചന്ദ്രഗിരി,   മൊയ്തീന്‍കുഞ്ഞി, ഷംസീര്‍, ഷാഫി, റഹ് മത്തുല്ല, ബദ്‌റുദ്ദീന്‍, റിയാസ്, അവിനാഷ്, ഹസ്സന്‍ കുട്ടി, ഫൈസല്‍, അബ്ദുല്ല, ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജിംഖാന മേല്‍പറമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: വിജിലന്‍സ് സി.ഐ ഡോ. ബാലകൃഷ്ണന്‍

Keywords : Kasaragod, Kerala, Melparamba, Club, Inauguration, Onam-celebration, Gymkhana Melparambha, Vigilance CI Dr. Balakrishnan. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL