Join Whatsapp Group. Join now!
Aster MIMS 10/10/2023

സെല്‍ഫി സ്റ്റിക്കിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച 3 കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

ട്രൈപോഡിലും, സെല്‍ഫി സ്റ്റിക്കിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. ഇയാളില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്ന് Kasaragod, Kerala, gold, seized,
പാലക്കാട്: (www.kasargodvartha.com 02/08/2015) ട്രൈപോഡിലും, സെല്‍ഫി സ്റ്റിക്കിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. ഇയാളില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്ന് കാസര്‍കോട് സ്വദേശികളെയും റെയില്‍വെ പോലീസ് പിടികൂടി. ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കോഴിക്കോട് സ്വദേശി മുഹമ്മദ് യാസിറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളുടെ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടിയ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് യാസീന്‍ (26), കാസര്‍കോട് സ്വദേശികളായ ആര്‍. റഫീഖ് (26), അറഫാത്ത് (33), എന്നിവരെ റെയില്‍വെ പോലീസ് പിടികൂടുകയായിരുന്നു. 

തട്ടിയെടുത്ത ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 45 ലക്ഷം രൂപ വിലമതിക്കും. അതേസമയം കൊല്‍ക്കത്തയില്‍ നിന്നും ഒരാള്‍ കോഴിക്കോട്ട് ഏല്‍പിക്കാനാണ് ബാഗ് തന്നതെന്നും, അകത്ത് സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് യാസിര്‍ പോലീസിനോട് പറഞ്ഞത്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.

അതേസമയം കാസര്‍കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയതെന്നായിരുന്ന ആദ്യ റിപോര്‍ട്ടുകള്‍.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment