Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ മൂന്ന് ദിവസം അടച്ചിട്ടത് രോഗികള്‍ക്ക് ദുരിതമായി

ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ മൂന്ന് ദിവസം അടച്ചിട്ടത് രോഗികള്‍ക്ക് ദുരിതമായി. വ്യാഴാഴ്ച അടച്ചിട്ട കാന്റീന്‍ വെള്ളി, ശനി ദിവസങ്ങളില്‍ തുറന്നില്ല. രോഗികള്‍ക്ക് ആശുപത്രിയില്‍നിന്നും നല്‍കുന്ന പാല്‍ ഉള്‍പെടെ Kasaragod, Kerala, General-hospital, Canteen, Food, Milk,
കാസര്‍കോട്: (www.kasargodvartha.com 29/08/2015) ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ മൂന്ന് ദിവസം അടച്ചിട്ടത് രോഗികള്‍ക്ക് ദുരിതമായി. വ്യാഴാഴ്ച അടച്ചിട്ട കാന്റീന്‍ വെള്ളി, ശനി ദിവസങ്ങളില്‍ തുറന്നില്ല. രോഗികള്‍ക്ക് ആശുപത്രിയില്‍നിന്നും നല്‍കുന്ന പാല്‍ ഉള്‍പെടെ തിളപ്പിച്ച് നല്‍കുന്നത് കാന്റീനില്‍വെച്ചാണ്. മൂന്ന് ദിവസമായി കാന്റീന്‍ തുറക്കാത്തതുമൂലം ആശുപത്രിയില്‍നിന്നും നല്‍കുന്ന പാല്‍ പലരും പാഴാക്കിക്കളയുകയായിരുന്നു.

മൂന്ന് ദിവസമായി കാന്റീന്‍ ഇല്ലാത്തതുമൂലം കൃത്യസമയത്ത് ഭക്ഷണവും കിട്ടിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സാധാരണ തിരുവോണദിവസം മാത്രമാണ് കാന്റീന്‍ മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നത്. അധികൃതരുടെ അനാസ്ഥയാണ് കാന്റീന്‍ അടച്ചിടാന്‍ കാരണമെന്നാണ് രോഗികള്‍ പറയുന്നത്.
Kasaragod, Kerala, General-hospital, Canteen, Food, Milk, General hospital canteen closed for 3 days.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment