city-gold-ad-for-blogger
Aster MIMS 10/10/2023

മൂന്ന് ദിവസത്തിനിടയില്‍ നാല് പനി മരണങ്ങള്‍; ജില്ല ഭീതിയില്‍

കാസര്‍കോട്: (www.kasargodvartha.com 31/08/2015) ജില്ലയില്‍ മാരകമായ സാംക്രമിക രോഗങ്ങള്‍ പടരുകയും ഇതുമൂലമുള്ള മരണസംഖ്യ വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴും അധികൃതര്‍ക്ക് നിസംഗത. പനിബാധിച്ച് മൂന്ന് ദിവസത്തിനിടയില്‍ നാലോളം പേരാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടത്. എച്ച്. 1 എന്‍ 1 പനി ബാധിച്ച് കുമ്പള പുത്തിഗയിലെ റുഖിയ (34), മറ്റു വിവിധതരത്തിലുള്ള പനികള്‍ ബാധിച്ച് പെരിയ കണ്ണോത്തെ കാര്‍ത്തിക്ക് (എട്ട്), ബദിയടുക്ക ബാപ്പുമൂലയിലെ നിസ സജി (24), മഞ്ചേശ്വരം കടമ്പാറിലെ നബീസ (38) എന്നിവരാണ് മരിച്ചത്.

ഇതോടെ ജില്ലയിലെ ജനങ്ങളില്‍ ഭീതിപടരുകയാണ്. ഡെങ്കിപ്പനി ഉള്‍പെടെയുള്ള മാരകമായ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിച്ച് നിരവധിപേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതിനിടയിലാണ് ചികിത്സ ഫലിക്കാതെ മരണവും സംഭവിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളാണ് ഇതിന് കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പനി മരണം സംബന്ധിച്ചുള്ള റിപോര്‍ട്ട് ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. മോഹനന്‍ അറിയിച്ചിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി അവധി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഇത്രയും ദിവസം ആരോഗ്യപ്രവര്‍ത്തകര്‍ രോഗ പ്രതിരോധരംഗത്ത് സജീവമായിരുന്നില്ല.
മൂന്ന് ദിവസത്തിനിടയില്‍ നാല് പനി മരണങ്ങള്‍; ജില്ല ഭീതിയില്‍

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL