Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ടാംതവണയും ഒളിച്ചോടിയ നീലേശ്വരത്തെ നാല്‍പ്പത്തഞ്ചുകാരിയും ഇരുപത്തഞ്ചുകാരനും കൊച്ചിയില്‍

വീട്ടുകാരുടെയും ബന്ധുക്കളുടെയും കണ്ണുവെട്ടിച്ച് രണ്ടാംതവണയും ഒളിച്ചോടിയ നീലേശ്വരത്തെ നാല്‍പ്പത്തഞ്ചുകാരിയും ഇരുപത്തഞ്ചുകാരനും കൊച്ചിയിലുള്ളതായി പോലീസ് അന്വേഷണത്തില്‍ Love, Kasaragod, Kanhangad, Kerala, Kochi, Police, Complaint, Investigation, Valsala, Midhun
നീലേശ്വരം: (www.kasargodvartha.com 11/08/2015) വീട്ടുകാരുടെയും ബന്ധുക്കളുടെയും കണ്ണുവെട്ടിച്ച് രണ്ടാംതവണയും ഒളിച്ചോടിയ നീലേശ്വരത്തെ നാല്‍പ്പത്തഞ്ചുകാരിയും ഇരുപത്തഞ്ചുകാരനും കൊച്ചിയിലുള്ളതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. നീലേശ്വരം സ്‌കോളര്‍ കോളജിന് സമീപം ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന വല്‍സലയാണ് കരിന്തളം സ്വദേശിയായ ബി ടെക് വിദ്യാര്‍ത്ഥി മിഥുനിനോടൊപ്പം മൂന്നാഴ്ച മുമ്പ് ഒളിച്ചോടിയത്.

ആദ്യത്തെ തവണ ഒളിച്ചോടിയപ്പോള്‍ പോലീസ് ഇരുവരെയും കണ്ടെത്തി തിരിച്ചുകൊണ്ടുവന്നിരുന്നു. പിന്നീട് വീണ്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചോടുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ വീണ്ടും പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരും കൊച്ചിയിലുള്ളതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.

കൊച്ചിയിലെ ഒരു വാടകവീട്ടിലാണ് അപൂര്‍വ കമിതാക്കളുടെ താമസം. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അറിയപ്പെടുന്ന വസ്ത്രാലങ്കാര വിദഗ്ധ കൂടിയാണ് ബ്യൂട്ടീഷ്യയായ സ്ത്രീ. കാഞ്ഞങ്ങാട്ട് ചിത്രീകരിച്ച സ്വാഹ എന്ന സിനിമയുടെ വസ്ത്രാലങ്കാരം വല്‍സല നിര്‍വഹിച്ചിരുന്നു.


Keywords: Love, Kasaragod, Kanhangad, Kerala, Kochi, Police, Complaint, Investigation, Valsala, Midhun.

Advertisement:

1 comment

  1. Hehehe! Kaliyugam yanaladay yandu parayaan